ട്രെൻഡുകൾ മാറ്റിപ്പിടിച്ച് ജെൻസിയും മില്ലേനിയലുകളും; അവധിക്കാല യാത്രകൾക്ക് ഇക്കുറി തെരഞ്ഞെടുത്തത് ഈ സ്ഥലങ്ങൾ

ഈ വർഷത്തെ വിനോദ യാത്രയുടെ 46% ഉത്സവകാല യാത്രകളാണെന്നും റിപ്പോർട്ടിൽ പറയുന്നു

Update: 2025-10-16 07:28 GMT

Photo| Special Arrangement

ന്യൂഡൽഹി: ഉത്സവകാലത്തെ നീണ്ട അവധിദിനങ്ങൾക്കായി തയാറെടുക്കുകയാണ് ഇന്ത്യക്കാർ. മധുര പലഹാരങ്ങൾ നൽകി പടക്കം പൊട്ടിച്ചാഘോഷിക്കുന്ന പതിവ് രീതികൾ മാറ്റിപിടിക്കാനാണ് ജെൻസിയുടെയും മില്ലേനിയലുകളുടെയും തീരുമാനം. പല ന​ഗരങ്ങളിലെ വായു മലിനീകരണവും അതേ തുടർന്നുണ്ടായ നിയന്ത്രണങ്ങളും ആൾക്കൂട്ടവും ശബ്ദവും  ഇതിൻ്റെ സാധ്യത കൂട്ടി. ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സ്ഥലമായ ഋഷികേശ് മുതൽ ഗ്രീസിലെ സമൃദ്ധമായ താഴ്‌വരകൾ വരെ യാത്രകൾക്കായി ക്ഷണിക്കുന്നു.

 Pickyourtrail റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യൻ യാത്രക്കാരുടെ പകുതിയോളം പേരും 5000 കിലോമീറ്റർ അകലെയുള്ള സ്ഥലമാണ് അവരുടെ അവധിക്കാലം ആഘോഷിക്കാൻ തെരഞ്ഞെടുക്കുന്നത്. ഈ വർഷത്തെ വിനോദ യാത്രയുടെ 46% ഉത്സവകാല യാത്രകളാണെന്നും റിപ്പോർട്ടിൽ പറയുന്നു.

Advertising
Advertising

തെക്കുകിഴക്കൻ ഏഷ്യയിലെ യാത്രകൾക്ക് ഏറ്റവും അനുയോജ്യമായ സ്ഥലം വിയറ്റ്നാമാണ്. ഇന്ത്യൻ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന മുൻനിര സ്ഥലങ്ങളിൽ ഒന്നായി ഇന്ന് ഇവിടം മാറിയിരിക്കുന്നു. സാഹസികത ഇഷ്ടപ്പെടുന്നവർക്കും ചരിത്രം അറിയാൻ ആ​ഗ്രഹിക്കുന്നവ‍ർക്കും അനുയോജ്യമായ ഒരു സ്ഥലമായ വിയറ്റ്നാം, തീരദേശ കാലാവസ്ഥ, സൗന്ദര്യാത്മക ബീച്ചുകൾ, 'ഗ്രാമീണ വിനോദസഞ്ചാര കേന്ദ്രങ്ങൾ' എന്നിവയാണ് സഞ്ചാരികളെ ആകർഷിക്കുന്നത്.

ടാം കോക്കിലെ മൂടൽമഞ്ഞുള്ള ചുണ്ണാമ്പുകല്ല് ഗുഹകളിലൂടെ തുഴഞ്ഞു നീങ്ങുക, മുവാ ഗുഹകളുടെ വ്യൂപോയിന്റിലെ കൌതുകം, ബാ നാ കുന്നുകളിലെ സർറിയൽ ഗോൾഡൻ ബ്രിഡ്ജ്, തുടങ്ങി വിയറ്റ്നാമിൽ ആസ്വദിക്കാൻ എല്ലാം ഉണ്ട്. സാഹസികത നിറഞ്ഞ ഈ യാത്രയുടെ ഒരു പെർഫെക്ട് ക്ലിക്കും ജെൻസി യാത്രയ്ക്ക് പിന്നിലുണ്ട്.

തായ്‌ലൻഡ്, സിംഗപ്പൂർ, ജപ്പാൻ തുടങ്ങിയ സ്ഥലങ്ങളും പട്ടികയിലുണ്ട്. ബീച്ചുകൾ, തിരക്കേറിയ മാർക്കറ്റുകൾ, സ്പാ ചികിത്സകൾ, തീം പാർക്കുകൾ, സാഹസിക പ്രവർത്തനങ്ങൾ, നൈറ്റ് സഫാരികൾ എല്ലാം ഈ യാത്രകൾ തെരഞ്ഞെടുക്കുന്നതിന് കാരണമായി. പട്ടികയിലെ ഏറ്റവും ചെലവേറിയ സ്ഥലങ്ങളിൽ ഓസ്‌ട്രേലിയ ഉൾപ്പെടുന്നു, എന്നാൽ ചിലവേറിയ യാത്രയാണിത്. നാട്ടിൽ നിന്ന് മാറി ദീപാവലി ആഘോഷിക്കാൻ ആഗ്രഹിക്കുന്ന സഞ്ചാരികൾക്ക്, ശ്രീലങ്കയും മലേഷ്യയും ആണ് കൂടുതൽ ഇഷ്ടം. ബെംഗളൂരു, ചെന്നൈ, ഡൽഹി തുടങ്ങിയ ഇന്ത്യൻ നഗരങ്ങളും ബുക്കിംഗ് ചാർട്ടുകളിൽ മുന്നിലാണ്. ഇന്ത്യയുടെ തേയില തലസ്ഥാനം' എന്നറിയപ്പെടുന്ന ജോർഹട്ടിൽ യാത്ര ചെയ്യാൻ താൽപ്പര്യം പ്രകടിപ്പിച്ചവരുടെ തിരച്ചിലുകൾ 490%-ത്തിലധികം വർദ്ധിച്ചു. ഒമാനും ന്യൂസിലൻ്റും പട്ടികയിലുണ്ട്.

യുവതലമുറ യാത്രാ സുഖത്തിന് മുൻഗണന നൽകുന്നു. ജെൻസിയും മില്ലേനിയലുകളും തന്നെയാണ് ഈ ട്രെൻഡുകൾ നിശ്ചയിക്കുന്നത്. 

Tags:    

Writer - ലാൽകുമാർ

contributor

Editor - ലാൽകുമാർ

contributor

By - Web Desk

contributor

Similar News