പത്തുവയസുകാരിയെ അമ്മയുടെ സുഹൃത്ത് ബലാത്സംഗം ചെയ്തു; പീഡനവിവരം പുറത്തുപറയാതിരിക്കാന്‍ കുട്ടിയെ ക്രൂരമായി മര്‍ദിച്ച് അമ്മ

പെണ്‍കുട്ടിയുടെ 13 വയസുള്ള സഹോദരനെയും ആണ്‍സുഹൃത്ത് ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നു

Update: 2024-04-12 02:50 GMT

പ്രതീകാത്മക ചിത്രം

ഗസിയാബാദ്: പത്തുവയസുകാരിയെ അമ്മയുടെ സുഹൃത്ത് ആവര്‍ത്തിച്ച് ബലാത്സംഗത്തിനിരയാക്കി. ഇതറിഞ്ഞ മാതാവ് പീഡന വിവരം പുറത്തറിയാതിരിക്കാന്‍ ക്രൂരമായി മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് കുട്ടി വീടുവിട്ടിറങ്ങി. സംഭവത്തില്‍ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ 13 വയസുള്ള സഹോദരനെയും ആണ്‍സുഹൃത്ത് ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നു.യുപിയിലെ ഗസിയാബാദിലാണ് സംഭവം.

പീഡനം സഹിക്കാൻ കഴിയാതെ ജനുവരി 20ന് ഗസിയാബാദിലെ വീട്ടിൽ നിന്ന് ഇറങ്ങിയ കുട്ടി ഡൽഹിയിലെ തെരുവുകളിൽ അലഞ്ഞുതിരിയുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. കുട്ടി ഇപ്പോള്‍ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാണ്. പെൺകുട്ടിയുടെ ബലാത്സംഗത്തിനിരയായതായി വൈദ്യപരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

Advertising
Advertising

നാല് വര്‍ഷം മുന്‍പാണ് കുട്ടിയുടെ പിതാവ് മരിക്കുന്നത്. അതിനു ശേഷം അമ്മയുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് പെണ്‍കുട്ടിയും സഹോദരനും താമസിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷമാണ് ഇവരെ മാതാവ് ഗസിയാബാദിലേക്ക് കൊണ്ടുപോയത്. അമ്മയുടെ സുഹൃത്ത് കുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിക്കുകയും സഹോദരനെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ചെയ്തു. പീഡനത്തെത്തുടർന്ന് സഹോദരൻ നേരത്തെ വീട് വിട്ടുപോയിരുന്നു.അച്ഛൻ്റെ മരണശേഷം അമ്മ വേശ്യാവൃത്തിയിൽ ഏർപ്പെട്ടിരുന്നുവെന്നും പ്രായപൂര്‍ത്തിയാകുമ്പോള്‍ തന്നെയും ഇതിലേക്ക് തള്ളിവിടണമെന്നുമായിരുന്നു അമ്മയുടെ ലക്ഷ്യമെന്ന് പെണ്‍കുട്ടി പറഞ്ഞു. കുട്ടിയുടെ അമ്മയെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തതായി ഗസിയാബാദിലെ ലോനി ബോർഡർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.

'പെൺകുട്ടി തന്നെ ബലാത്സംഗം ചെയ്തത് ഡൽഹി നിവാസിയായ രാജുവാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ജനുവരി 20ന് പെണ്‍കുട്ടിയെ കാണാതായതിന് ശേഷം അമ്മ പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല. പീഡനവിവരം പുറത്തുപറയാതിരിക്കാന്‍ അമ്മയും രാജുവും തന്നെ പീഡിപ്പിക്കുമെനവ്നും ഇക്കാര്യം ആരോടും പറയാതിരിക്കാൻ പ്ലയർ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുമായിരുന്നുവെന്നും കുട്ടി പറഞ്ഞു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News