വിവാഹാഭ്യർഥന നിരസിച്ചതിന് പെൺകുട്ടിയെ തീകൊളുത്തി

പ്രതി വിവാഹിതനാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ പെൺകുട്ടിക്ക് നേരത്തേ പരിചയമുണ്ടായിരുന്നു.

Update: 2022-10-07 08:21 GMT

റാഞ്ചി: വിവാഹാഭ്യർത്ഥന നിരസിച്ചതിന് പെൺകുട്ടിയെ തീകൊളുത്തി. ജാർഖണ്ഡിലെ ദുംക ജില്ലയിലാണ് സംഭവം. സംഭവത്തിൽ രാജേഷ് റാവുത്ത് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ ആദ്യം ഇവിടത്തെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാൽ റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്ക് മാറ്റി. ഇരയുടെ ചികിത്സയ്ക്കായി ജില്ലാ ഭരണകൂടം ഒരു ലക്ഷം രൂപയുടെ ചെക്ക് കുടുംബാംഗങ്ങൾക്ക് കൈമാറി.

പ്രതി വിവാഹിതനാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ പെൺകുട്ടിക്ക് നേരത്തേ പരിചയമുണ്ടായിരുന്നു. തന്നെ വിവാഹം കഴിച്ചില്ലെങ്കിൽ കത്തിച്ച് കൊല്ലുമെന്ന് പ്രതി പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച അതിരാവിലെ പെൺകുട്ടി ഉറങ്ങിക്കിടക്കുമ്പോൾ വീട്ടിലെത്തിയ പ്രതി പെൺകുട്ടിയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.

കഴിഞ്ഞ മാസം ദുംക ജില്ലയിൽ 14 വയസ്സുകാരിയായ ആദിവാസി ബാലികയെ കൊലപ്പെടുത്തി മരത്തിൽ കെട്ടിത്തൂക്കിയനിലയിൽ കണ്ടെത്തിയിരുന്നു. പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News