മുടി പിടിച്ചുവലിച്ചു, അടിച്ചു; സെക്യൂരിറ്റി തുക തിരികെ ചോദിച്ചതിന് വിദ്യാര്‍ഥിനിക്ക് പിജി ഹോസ്റ്റൽ ഉടമയുടെ ക്രൂരമര്‍ദനം

ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം

Update: 2025-11-20 03:03 GMT
Editor : Jaisy Thomas | By : Web Desk

നോയിഡ: സെക്യൂരിറ്റി ഡെപ്പോസിറ്റായി നൽകിയ പണം തിരികെ ചോദിച്ചതിന് വിദ്യാര്‍ഥിനിക്ക് പിജി ഹോസ്റ്റൽ ഉടമയുടെ ക്രൂരമര്‍ദനം. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. ചൊവ്വാഴ്ച വൈകിട്ട് സെക്ടര്‍ 62ലെ രാജ് ഹോംസ് പിജിയിൽ നടന്ന സംഭവത്തിന്‍റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിട്ടുണ്ട്.

Advertising
Advertising

ഹോസ്റ്റലുടമ പെൺകുട്ടിയെ ക്രൂരമായി മര്‍ദിക്കുന്നത് വീഡിയോയിൽ വ്യക്തമായി കാണാം. അതേസമയം സമീപത്തുണ്ടായിരുന്ന ആളുകൾ അത് തടയുന്നതിനുപകരം നോക്കിനിൽക്കുകയാണ്. താമസിച്ചുകൊണ്ടിരുന്ന മുറി ഒഴിഞ്ഞ ശേഷം സെക്യൂരിറ്റി തുക തിരികെ ചോദിക്കാൻ ഉടമയുടെ അടുത്തെത്തിയതായിരുന്നു പെൺകുട്ടി. എന്നാൽ പിജി ഉടമ ഇത് നിഷേധിക്കുകയും ഇരുവരും തമ്മിൽ തര്‍ക്കമാവുകയും ചെയ്തു. തർക്കം രൂക്ഷമായതോടെ പിജി ഹോസ്റ്റലുമട പെൺകുട്ടിയെ മർദിക്കാൻ തുടങ്ങി. വിദ്യാർഥിനിയോട് മോശമായി പെരുമാറിയതിനു പുറമേ, മുടി പിടിച്ചു വലിക്കുകയും അടിക്കുകയും ചെയ്തു.

പെൺകുട്ടിയുടെ പുരുഷസുഹൃത്താണ് സംഭവത്തിന്‍റെ വീഡിയോ പകര്‍ത്തിയത്. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ നിരവധി ഉപയോക്താക്കൾ പിജി ഉടമെക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. സെക്ടർ 58 കോട്‌വാലി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പെൺകുട്ടിയുമായി ബന്ധപ്പെട്ടതായും മൊഴിയെടുത്തതായും പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ പരാതി അടിസ്ഥാനത്തിൽ ഹോസ്റ്റൽ ഉടമെക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും അറിയിച്ചു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News