ഒരുവർഷത്തിനകം തനിക്ക് പേരക്കുട്ടിയെ വേണം, അല്ലെങ്കിൽ അഞ്ച് കോടി നഷ്ടപരിഹാരം വേണം; മകനും മരുമകൾക്കുമെതിരെ അമ്മ കോടതിയിൽ

ഹരിദ്വാറിലെ സിവിൽ കോടതിയിലാണ് അപൂർവ ഹരജി സമർപ്പിക്കപ്പെട്ടത്. മകനും മരുമകളും തനിക്ക് അഞ്ച് കോടി രൂപ നൽകണമെന്നാണ് ഹരജിയിലെ ആവശ്യം.

Update: 2022-05-12 08:51 GMT
Advertising

ഹരിദ്വാർ: പേരക്കുട്ടികളുണ്ടാവാത്തതിനാൽ താൻ അനുഭവിക്കുന്ന മാനസിക സംഘർഷത്തിന് നഷ്ടപരിഹാരം തേടി മകനെതിരെ അമ്മ കോടതിയിൽ. ഹരിദ്വാറിലെ സിവിൽ കോടതിയിലാണ് അപൂർവ ഹരജി സമർപ്പിക്കപ്പെട്ടത്. മകനും മരുമകളും തനിക്ക് അഞ്ച് കോടി രൂപ നൽകണമെന്നാണ് ഹരജിയിലെ ആവശ്യം.

മകന് നല്ല വിദ്യാഭ്യാസം നൽകി മികച്ച ഒരു പൈലറ്റാക്കി മാറ്റാൻ ഞാൻ ഒരുപാട് പണം ചെലവാക്കി. 2016ൽ മകന്റെ വിവാഹത്തിനും വലിയ തുക ചെലവായി. എന്റെ സ്വന്തം ചെലവിലാണ് നവദമ്പതികളെ തായ്‌ലന്റിലേക്ക് ഹണിമൂൺ ട്രിപ്പിനയച്ചത്. എന്നിട്ടും വിവാഹത്തിന് ശേഷം മരുമകൾ മകനൊപ്പം ഹൈദരാബാദിലേക്ക് താമസം മാറ്റി. പിന്നീട് തന്നോട് കാര്യങ്ങളൊന്നും സംസാരിക്കാൻ അവർ തയ്യാറായിട്ടില്ല-ഹരജിയിൽ പറയുന്നു.

തന്റെ മകന്റെ ശമ്പളമടക്കം എല്ലാം മരുമകളുടെ നിയന്ത്രണത്തിലാണ്. അവളുടെ കുടുംബം ഇതിനെല്ലാം കൂട്ടുനിൽക്കുകയാണ്. ഒരുവർഷത്തിനകം ഗർഭം ധരിക്കാൻ മകനും മരുമകൾക്കും നിർദേശം നൽകണം. അല്ലെങ്കിൽ അഞ്ച് കോടി രൂപ നഷ്ടപരിഹാരമായി ഈടാക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News