ഗോവയിൽ ബി.ജെ.പിക്ക് തിരിച്ചടി; മന്ത്രി മൈക്കൽ ലോബോ രാജി വെച്ച് കോൺഗ്രസിൽ ചേർന്നു
ബി.ജെ.പിയിൽ നിന്നും രാജിവെക്കുന്ന മൂന്നാമത്തെ ക്രൈസ്തവ എം.എൽ.എയാണ് ലോബോ
Update: 2022-01-10 07:05 GMT
തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച ഗോവയിൽ ബിജെപിക്ക് വൻ തിരിച്ചടി നൽകി. മന്ത്രി മൈക്കൽ ലോബോ രാജി വെച്ചു.ശാസ്ത്രസാങ്കേതിക വകുപ്പ് മന്ത്രിയായിരുന്ന ലോബോ ബി.ജെ.പിയിലെ ക്രൈസ്തവ മുഖം കൂടിയായിരുന്നു.ഇതോടെ ബി.ജെപി.യിൽ നിന്നും രാജിവെക്കുന്ന ക്രൈസ്തവ എം.എൽ.എ മാരുടെ എണ്ണം മൂന്നായി.
ബി.ജെ.പിയുടെ പ്രവർത്തനത്തിൽ താനും പ്രവർത്തകരും അതൃപ്തരാണെന്നും അതുകൊണ്ടാണ് രാജിവെയെന്നും മൈക്കൽ ലോബോ പ്രതികരിച്ചു.കത്തോലിക്കാ വിഭാഗത്തിന് സ്വാധീനമുള്ള കലാങ്കൂത്ത് മണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധിയാണ് മൈക്കൽ ലോബോ.ഇന്ന് നാല് മണിക്ക് പനജിയിൽ നടക്കുന്ന ചടങ്ങിൽ ലോബോ കോൺഗ്രസിൽ ചേരും. ഫെബ്രുവരി 14 നാണ് ഗോവയിൽ തെരഞ്ഞെടുപ്പ്.