ഓഫിസ് ഫയലുമായി ആട് ഇറങ്ങിയോടി; പിറകെ ഉദ്യോഗസ്ഥനും, വിഡിയോ കാണാം...

ഉദ്യോഗസ്ഥൻ 'അരേ യാർ ദേ ദോ' (എന്റെ പൊന്നോ, തന്നിട്ടു പോ) എന്ന് പറഞ്ഞു കൊണ്ടാണ് ആടിന് പിറകെ ഓടുന്നത്

Update: 2021-12-03 16:52 GMT
Advertising

ഓഫിസിൽ നിന്ന് കടിച്ചെടുത്ത ഫയലുമായി ആട് ഓടി, പിറകെ ഉദ്യോഗസ്ഥനും. ഉത്തർപ്രദേശിലെ കാൺപൂരിൽനിന്നുള്ള ഈ വൈറൽ വിഡിയോ പങ്കുവെച്ചിരിക്കുന്നത് കൊമേഡിയൻ രാജീവ് നിഗമാണ്. ട്വിറ്ററിലടക്കം വൈറലാണ് വിഡിയോ. കറുത്ത ആട് വായിൽ കടലാസുകൾ കടിച്ചുപിടിച്ച് നിൽക്കുന്നത് വിഡിയോയിൽ കാണാം. ഇത് കണ്ട് ഉദ്യോഗസ്ഥൻ പിറകെയെത്തിയതോടെ ആട് ഓടാൻ തുടങ്ങി. ഉദ്യോഗസ്ഥൻ 'അരേ യാർ ദേ ദോ' (എന്റെ പൊന്നോ, തന്നിട്ടു പോ) എന്ന് പറഞ്ഞു കൊണ്ടാണ് ആടിന് പിറകെ ഓടുന്നത്. ഏതായാലും ഉദ്യോഗസ്ഥൻ ആടിന്റെ തൊട്ടടുത്തെത്തിയതോടെയാണ് വിഡിയോ അവസാനിക്കുന്നത്.

Full View

റിപ്പോർട്ടുകൾ പ്രകാരം ഓഫിസ് ഫയലുകളാണ് ആട് കൊണ്ടുപോയത്. എന്നാൽ അവ ചബൽപൂർ ബ്ലോക് ഓഫിസ് കാൻറീനിലെ പാഴ്കടലാസുകളാണെന്നാണും ഔദ്യോഗിക രേഖകളല്ലെന്നുമാണ് ബ്ലോക് ഡവലപ്‌മെൻറ് ഓഫിസർ മനുലാൽ യാദവ് എഎൻഐയോട് പറഞ്ഞത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News