ഇന്ത്യയിലെ ആദ്യത്തെ മുസ്‌ലിം വനിതാ അധ്യാപിക ഫാത്തിമ ഷെയ്ഖിന്റെ ജന്‍മദിനത്തില്‍ ഡൂഡിലുമായി ഗൂഗിള്‍

രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഫാത്തിമ ഷെയ്ഖിന്റെ ഫോട്ടോകളും ജീവചരിത്രവുമാണ് കൊടുത്തിരിക്കുന്നത്

Update: 2022-01-09 02:52 GMT

ഇന്ത്യയിലെ ആദ്യത്തെ മുസ്‌ലിം വനിതാ അധ്യാപികയും ഫെമിനിസ്റ്റ് ഐക്കണുമായ ഫാത്തിമ ഷെയ്ഖിന്റെ ജന്‍മദിനത്തില്‍ ഡൂഡിലുമായി ഗൂഗിള്‍. രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഫാത്തിമ ഷെയ്ഖിന്റെ ഫോട്ടോകളും ജീവചരിത്രവുമാണ് കൊടുത്തിരിക്കുന്നത്.

Full View

1831-ല്‍ പൂനെയിലാണ് ഫാത്തിമ ഷെയ്ഖ് ജനിച്ചത്.  തന്റെ സഹോദരന്‍ ഉസ്മാനോടൊപ്പമാണ് താമസിച്ചിരുന്നത്, താഴ്ന്ന ജാതിയിലുള്ള ആളുകളെ പഠിപ്പിക്കാന്‍  സാമൂഹ്യ പരിഷ്‌കര്‍ത്താക്കളായ ജ്യോതിറാവു, സാവിത്രിഭായി ഫൂലെ എന്നിവര്‍ക്കായി അവരുടെ വീട് തുറന്നു.

അവരുടെ വീട്ടില്‍ തദ്ദേശീയ വായനശാല തുറന്നു കൊടുക്കുകയും  സാവിത്രിഭായ് ഫൂലെയും ഫാത്തിമ ഷെയ്ഖും വര്‍ഗത്തിന്റെയും മതത്തിന്റെയും ലിംഗഭേദത്തിന്റെയും പേരില്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട  പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ദളിത്, മുസ്ലീം സ്ത്രീകളുടെ കുട്ടികളെ പഠിപ്പിക്കുകയും ചെയ്തു. 

Advertising
Advertising

തന്റെ സമുദായത്തിലെ അധഃസ്ഥിതരെ തദ്ദേശീയ ലൈബ്രറിയില്‍ പഠിക്കാനും ഇന്ത്യന്‍ ജാതി വ്യവസ്ഥയുടെ കാഠിന്യത്തില്‍ നിന്ന് രക്ഷപ്പെടാനും ഷെയ്ഖ് വീടുകള്‍ തോറും കയറിയിറങ്ങി. 1848-ല്‍ സ്ഥാപിച്ച ഇന്‍ഡിജിനസ് ലൈബ്രറി  പെണ്‍കുട്ടികള്‍ക്കായുള്ള ഇന്ത്യയിലെ ആദ്യത്തെ സ്‌കൂളുകളിലൊന്നാണ്.

അന്തരിച്ച ഊര്‍ജതന്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോകിങ്സിന്റെ 80-ാം ജന്മദിനമായ ഇന്നലെയും പ്രത്യേക ഡൂഡില്‍ ഗൂഗിള്‍ പങ്കുവെച്ചിരുന്നു. രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള ആനിമേറ്റഡ് വീഡിയോ ആണ് ഗൂഗിള്‍ പങ്കുവെച്ചത്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News