ഗൂഗിൾ പേ നിർത്തുകയാണോ ? ‘വാലറ്റ്’ ഇന്ത്യയിൽ അവതരിപ്പിച്ച് ഗൂഗിൾ

ഗൂഗിൾ പേയും ഗൂഗിൾ വാലറ്റും തമ്മിലുള്ള വ്യത്യാസങ്ങൾ അറിയാം

Update: 2024-05-09 14:31 GMT
Editor : Anas Aseen | By : Web Desk
Advertising

ഗൂഗിളി​ന്റെ ഡിജിറ്റൽ വാലറ്റ് ആപ്ലിക്കേഷനായ ‘ഗൂഗിൾ വാലറ്റ്’ ഇന്ത്യയിലെ ആൻഡ്രോയിഡ് സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾക്കായി ഗൂഗിൾ അവതരിപ്പിച്ചു. ഗൂഗിൾ പേ പോലെ ലോകത്ത് ജനപ്രിയ ആപ്പുകളിലൊന്നാണ് ‘ഗൂഗിൾ വാലറ്റ്. 2022 ൽ അവതരിപ്പിച്ച ഗൂഗിൾ വാലറ്റാണ് പല രാജ്യങ്ങളിലും നിലവിൽ ഉപയോഗിക്കുന്നത്. രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ഗൂഗിൾ ​വാലറ്റ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്.

ദൈനംദിന ഇടപാടുകളായ ബോർഡിംഗ് പാസുകൾ, ലോയൽറ്റി കാർഡുകൾ, ഇവൻ്റ് ടിക്കറ്റുകൾ, പൊതുഗതാഗത ടിക്കറ്റുകൾ, ഗിഫ്റ്റ് കാർഡുകൾ എന്നിവ വേഗത്തിലും സുരക്ഷിതമായും ആക്‌സസ് ചെയ്യാനുള്ള സംവിധാനമാണ് ഗൂഗിൾ വാലറ്റിലുള്ളത്. ഇതിനായി ഇന്ത്യയിലെ 20-ലധികം മുൻനിര ബ്രാൻഡുകളുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടതായും ഗൂഗിൾ വ്യക്തമാക്കി. നിലവിൽ മറ്റുരാജ്യങ്ങളിൽ നിന്ന് വ്യത്യസ്ഥമായാണ് വാലറ്റ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. യു.പി.ഐ അടിസ്ഥാനത്തിലുള്ള പേമെന്റ് സംവിധാനം വാലറ്റിൽ നിന്നൊഴിവാക്കിയിട്ടുണ്ട്.യു.എസിൽ പേയ്മെന്റുകൾ വാലറ്റിൽ ലഭ്യമായിരുന്നു.പേയ്മെന്റുകൾ  ഗൂഗിൾ പേ തന്നെ തുടരുമെന്ന് സാരം. അതുപോലെ ഐ ഫോണിലും നിലവിൽ ഗൂഗിൾ വാലറ്റ് ലഭിക്കില്ല. 

*ഗൂഗിൾ പേയും വാലറ്റും തമ്മിലുമുള്ള വ്യത്യാസങ്ങൾ

ഇന്ത്യയിൽ ഗൂഗിൾ പേയും ഗൂഗിൾ വാലറ്റും വ്യത്യസ്തമായ രണ്ട് ആപ്പുകളായാണ് ഗൂഗിൾ അവതരിപ്പിക്കുന്നത്. യു.പി.ഐ ഉപയോഗിക്കുന്ന ഒരു ഡിജിറ്റൽ പേയ്‌മെൻറ് ആപ്പാണ് ഗൂഗിൾ പേ. എന്നാൽ ഏതെങ്കിലും തരത്തിലുള്ള പണമടയ്ക്കാൻ ഗൂഗിൾ വാലറ്റ് ഉപയോഗിക്കാൻ കഴിയില്ല. ഗൂഗിൾ പേ ഇന്ത്യയിൽ പ്രവർത്തനം അവസാനിപ്പിക്കുകയാണോ എന്ന ചോദ്യത്തിന് ‘ഗൂഗിൾ പേ എങ്ങും പോകുന്നില്ല, അത് ഞങ്ങളുടെ പ്രാഥമിക പേയ്‌മെന്റ ആപ്പായി തുടരും. പേയ്‌മെൻറ് ഉപയോഗിക്കേണ്ടാത്ത സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ രൂപകൽപ്പന ചെയ്‌തതാണ് ഗൂഗിളിലെ വാലറ്റ്’ എന്ന് ഗൂഗിൾ ഇന്ത്യ വ്യക്തമാക്കി. അ​​തേസമയം ഗൂഗിൾ പേ ഈ വർ​ഷത്തോടെ ഇന്ത്യയിൽ പ്രവർത്തനം അവസാനിപ്പിക്കുമെന്നും യു.പി.ഐ ഇടപാടുകൾ അടക്കം എല്ലാം വാലറ്റിലേക്ക് മാറുമെന്നും ടെക്കികൾ ചൂണ്ടിക്കാട്ടുന്നു.

*ഗൂഗിൾ വാലറ്റിൽ ​ലോഗിൻ ചെയ്യുന്ന രീതി

ഗൂഗിൾ വാലറ്റ് ലോഗിൻ ലോഗിൻ ​​​ചെയ്യുന്നത് ലളിതമായ പ്രക്രിയയാണ്. ഗൂഗിൾ അക്കൗണ്ടിൽ ലോഗിൻ ചെയ്തിട്ടുണ്ടെങ്കിൽ, വാലറ്റിൽ സൈൻ അപ്പ് ചെയ്യുന്നതിന് കുറച്ച് ക്ലിക്കുകൾ മാത്രം മതി. ചില ഉപഭോക്താക്കൾക്ക് ഗൂഗിൾ വാലറ്റ് ​​​േപ്ല സ്റ്റോറിൽ ലഭിക്കുന്നില്ലെങ്കിൽ,കമ്പനിയുടെ ഔദ്യോഗിക സൈറ്റിൽ പോയാൽ  ഇൻസ്റ്റാൾ ​ചെയ്യാനുള്ള ലിങ്ക് ലഭിക്കും.

Tags:    

Writer - Anas Aseen

contributor

Editor - Anas Aseen

contributor

By - Web Desk

contributor

Similar News