കോഴി പക്ഷിയോ മൃഗമോ? കോഴിക്കടയിൽ അറവ് പാടില്ലെന്ന ഹരജിയിൽ ഗുജറാത്ത് ഹൈക്കോടതിയുടെ പരിശോധന

ഈ ചോദ്യത്തിന് പക്ഷിയാണെന്നാണ് ഉത്തരമെങ്കിൽ ഗുജറാത്തിലെ കോഴിക്കടകളിൽ അറവ് നടത്തി വിൽക്കാം, അല്ലെങ്കിൽ അറവുശാലകളിൽ മാത്രമേ പറ്റുകയുള്ളൂവെന്നതാണ് അനന്തര ഫലം

Update: 2023-03-30 18:03 GMT

Advertising

അഹമ്മദാബാദ്: കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായതെന്ന ചോദ്യം പണ്ട് മുതലേയുള്ള തർക്കമാണ്. എന്നാൽ ഗുജറാത്ത് ഹൈക്കോടതിയുടെ മുമ്പിലുള്ളത് കോഴിയെ പറ്റിയുള്ള പുതിയൊരു തർക്കമാണ്. കോഴി പക്ഷിയാണോ അതോ മൃഗമാണോയെന്നാണ് ചോദ്യം. ഈ ചോദ്യത്തിന് പക്ഷിയാണെന്നാണ് ഉത്തരമെങ്കിൽ ഗുജറാത്തിലെ കോഴിക്കടകളിൽ അറവ് നടത്തി വിൽക്കാം, അല്ലെങ്കിൽ അറവുശാലകളിൽ മാത്രമേ പറ്റുകയുള്ളൂവെന്നതാണ് അനന്തര ഫലം.

കോഴിയെ കോഴിക്കടകളിൽ അറവ് നടത്തുന്നതിന് പകരം അറവുശാലകളിൽ നടത്തണമെന്ന പൊതുതാൽപര്യഹരജി ബുധനാഴ്ചയാണ് ഹൈക്കോടതിയുടെ മുമ്പിലെത്തിയത്. സന്നദ്ധ സംഘടനകളായ അനിമൽ വെൽഫെയർ ഫൗണ്ടേഷൻ, അഹിംസ മഹാ സംഘ് എന്നിവയാണ് ഹരജി നൽകിയത്.

നേരത്തെ നിയമങ്ങൾ പാലിക്കാത്ത കോഴിക്കടകളും ഇറച്ചിക്കടകളും അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മൃഗങ്ങളെ അറവുശാലകളിൽ വെച്ച് മാത്രമേ അറക്കാവൂവെന്ന് കാണിച്ച് സൂറത്ത് മുൻസിപ്പൽ കോർപ്പറേഷനടക്കമുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നിരവധി കടകൾ അടപ്പിക്കുകയും ചെയ്തു. ഇതോടെ കോഴിക്കട നടത്തിപ്പുകാരും കോടതിയെ സമീപിച്ചിരുന്നു.

Gujarat High Court examines whether chicken is an animal or a bird

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News