ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവെച്ചു

അടുത്ത വർഷമാദ്യം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജി.

Update: 2021-09-11 10:37 GMT
Advertising

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു. അടുത്ത വർഷമാദ്യം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജി. രാജിക്കത്ത് ഗവർണർ ആചാര്യ ദേവ്റത്തിന് കൈമാറി. 

തന്നെ ഈ ഉത്തരവാദിത്വം ഏല്‍പ്പിച്ചതിന് ബിജെപിയ്ക്ക് നന്ദി പറയുന്നുവെന്നും അഞ്ച് വര്‍ഷത്തിനു ശേഷമുള്ള ഈ മാറ്റത്തില്‍ അസ്വാഭാവികതയില്ലെന്നും രാജി സമര്‍പ്പിച്ചതിനു ശേഷം രൂപാനി മാധ്യമങ്ങളോടു പറഞ്ഞു.

രാജിയുടെ കാരണം വ്യക്തിമായിട്ടില്ല. 2016 ഓഗസ്റ്റ് മുതല്‍ മുഖ്യമന്ത്രി സ്ഥാനത്തുള്ള നേതാവാണ് അദ്ദേഹം. രാജ്കോട്ട് വെസ്റ്റ് മണ്ഡലത്തിൽ നിന്നാണ് വിജയ് രൂപാണി 2017ൽ നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

മുഖ്യമന്ത്രിയാകുന്നതിന് മുൻപ് ആനന്ദിബെൻ പട്ടേൽ മന്ത്രിസഭയിൽ അംഗമായിരുന്നു. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News