ഗ്യാൻവാപി കേസിൽ മസ്ജിദ് കമ്മിറ്റിയുടെ ഹരജി ഇന്ന് വരാണസി കോടതിയിൽ

പൂജയും പ്രാർഥനയും അനുവദിക്കണമെന്ന വിശ്വവേദിക് സനാതൻ സംഘിന്റെ ഹർജി നിലനിൽക്കില്ലെന്ന് വാദം

Update: 2022-05-26 01:18 GMT
Advertising

ഉത്തര്‍ പ്രദേശ്: ഗ്യാൻവാപി മസ്ജിദുമായി ബന്ധപ്പെട്ട ഹരജി നിയമപരമായി നിലനിൽക്കുമോയെന്നതിൽ വരാണസി ജില്ലാ കോടതി ഇന്ന് വാദം കേട്ട് തുടങ്ങും. മസ്ജിദ് കമ്മിറ്റിയുടെ അപേക്ഷയിലാണ് ഇന്ന് വാദം .

മസ്ജിദിൽ ശിവലിംഗം ഉണ്ടെന്നും പൂജയും പ്രാർത്ഥനയും അനുവദിക്കമെന്നുമുള്ള വിശ്വവേദിക് സനാതൻ സംഘിന്‍റെ ഹർജി നിലനിൽക്കില്ലെന്നാണ് മസ്ജിദ് കമ്മിറ്റിയുടെ വാദം. അഞ്ച് സ്ത്രീകൾ സമർപ്പിച്ച ഹർജി നിയമ വിരുദ്ധമാണെന്നും മസ്ജിദ് കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു.

അയോധ്യയിലെ ബാബരി മസ്ജിദ് തകർത്ത ശേഷം നരസിംഹറാവു സർക്കാർ പാസാക്കിയ നിയമാണ് ഇതിന് ആധാരമായി ഇവർ ചൂണ്ടിക്കാട്ടുന്നത്. 1947 ആഗസ്റ്റ് 15 ന് ഏതു വിഭാഗമാണോ ആരാധന നടത്തുന്നത്,അപ്രകാരം തുടരാനാണ് നിയമം അനുശാസിക്കുന്നത്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News