ഡല്‍ഹി നിസാമുദ്ദീന്‍ മര്‍ക്കസിന്‍റെ താക്കോല്‍ കൈമാറണം; നിയന്ത്രണം തുടരണമെന്ന പൊലീസ് ആവശ്യം കോടതി തള്ളി

താക്കോൽ ആരുടെ കയ്യിൽ നിന്നാണോ വാങ്ങിയത് ആ വ്യക്തിക്ക് തിരികെ നൽകണമെന്ന് കോടതി ഉത്തരവിട്ടു

Update: 2022-11-28 13:01 GMT

ഡൽഹി നിസാമുദ്ദീൻ മാർക്കസിന്‍റെ താക്കോൽ കൈമാറാൻ ഡൽഹി ഹൈക്കോടതി ഉത്തരവ്. തബ്‍ലീഗ് ജമാഅത്ത് അമീർ മൗലാനസഅദിന് കൈമാറാനാണ് നിര്‍ദേശം. നിയന്ത്രണം തുടരണമെന്ന പൊലീസ് ആവശ്യം കോടതി തള്ളി.

താക്കോൽ ആരുടെ കയ്യിൽ നിന്നാണോ വാങ്ങിയത് ആ വ്യക്തിക്ക് തിരികെ നൽകണമെന്ന് കോടതി ഉത്തരവിട്ടു. 2020ലെ തബ്‍ലീഗ് ജമാഅത്ത് സമ്മേളനം കോവിഡ് വ്യാപിക്കാന്‍ കാരണമായെന്ന് ആരോപിച്ചാണ് പൊലീസ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

2020 മാർച്ചിൽ അടച്ചുപൂട്ടിയ മസ്ജിദ് പൂർണമായി വീണ്ടും തുറക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി വഖഫ് ബോർഡ് സമർപ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്.

Advertising
Advertising

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News