ഹരിയാനയിൽ ബി.ജെ.പി-ജെ.ജെ.പി സഖ്യത്തിൽ ഭിന്നത; മുഖ്യമന്ത്രി മനോഹർ ലാല്‍ ഖട്ടർ രാജിവച്ചു

സ്വതന്ത്രന്മാരുടെ പിന്തുണയോടെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പി നീക്കം നടത്തുന്നു

Update: 2024-03-12 07:35 GMT
Editor : ദിവ്യ വി | By : Web Desk
Advertising

ഡൽഹി: ഹരിയാനയിൽ ബിജെപി-ജെ.ജെ.പി(ജനനായക് ജനത പാര്‍ട്ടി) സഖ്യത്തിൽ അഭിപ്രായഭിന്നത രൂക്ഷമായതോടെ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ രാജിവെച്ചു. രാജ്ഭവനിലെത്തി ​ഗവർണർക്ക് രാജിക്കത്ത് നൽകി. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഭിപ്രായഭിന്നതയാണ് ഇരുപാര്‍ട്ടികളുടെയും പിളര്‍പ്പിന് കാരണം. ജെ.ജെ.പി നേതാവ് ദുഷ്യന്ത് ചൗട്ടാല ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡയുമായി സീറ്റ് വിഭജനം സംബന്ധിച്ച് കഴിഞ്ഞ ദിവസം നടടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണിത്.

സ്വതന്ത്രന്മാരുടെ പിന്തുണയോടെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നതെന്നും ഇതിനായി ഖട്ടര്‍  ബിജെപി എംഎല്‍എമാരുടെയും സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന സ്വതന്ത്ര എംഎല്‍എമാരുടെയും  യോഗം വിളിച്ചിരുന്നതായി റിപ്പോർട്ടുണ്ട്. 

ബിജെപി നിരീക്ഷകൻ ബിപ്ലവ്കുമാർ ഹരിയാനയിലെത്തി.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News