ജനങ്ങളുടെ വിഷമങ്ങൾ കേൾക്കാതെ, സ്വന്തം വിഷമങ്ങൾ പറഞ്ഞ് വിലപിക്കുന്ന പ്രധാനമന്ത്രിയെ ആദ്യമായി കാണുകയാണ്: പ്രിയങ്കാ ഗാന്ധി

രാജ്യത്തിനു വേണ്ടി ജീവൻ നൽകാൻ തയ്യാറായി നിൽക്കുന്ന രാഹുൽ ഗാന്ധി സത്യത്തിനൊപ്പം ഉറച്ചു നിൽക്കുകയാണെന്നും പ്രിയങ്ക

Update: 2023-04-30 16:42 GMT

ജനങ്ങളുടെ പ്രയാസങ്ങൾ കേൾക്കാതെ തന്റെ വിഷമങ്ങൾ പറഞ്ഞ് വിലപിക്കുന്ന, പ്രധാനമന്ത്രിയെ ആദ്യമായാണ് കാണുന്നതെന്ന് പ്രിയങ്ക ഗാന്ധി. കർണാടകയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പ്രിയങ്കയുടെ പരാമർശം. രാജ്യത്തിനു വേണ്ടി ജീവൻ നൽകാൻ തയ്യാറായി നിൽക്കുന്ന രാഹുൽ ഗാന്ധി സത്യത്തിനൊപ്പം ഉറച്ചു നിൽക്കുകയാണെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.

"ജനങ്ങളുടെ പ്രയാസങ്ങൾ എഴുതുന്നതിന് നൽകുന്നതിന് പകരം ആരൊക്കെ വഴക്കു പറഞ്ഞു എന്ന കണക്കാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അദ്ദേഹത്തിന് നൽകുന്നത്. തന്റെ കുടുംബത്തെ ഇവർ അധിക്ഷേപിച്ചതിന്റെ കണക്കെഴുതാൻ കുറെയേറെ പുസ്തകങ്ങൾ വേണ്ടിവരും. രാജ്യത്തിനുവേണ്ടി ജീവൻ നൽകാൻ തയ്യാറായിനിൽക്കുന്ന രാഹുൽ ഗാന്ധി, എന്നും സത്യത്തിനൊപ്പം ഉറച്ചു നിൽക്കുകയാണ്". പ്രിയങ്ക പറഞ്ഞു.

Advertising
Advertising


Full View

കോൺഗ്രസ് തന്നെ 91 തവണ അധിക്ഷേപിച്ചിട്ടുണ്ടെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനക്കായിരുന്നു പ്രിയങ്കയുടെ മറുപടി. കർണാടകയിലെ തെരഞ്ഞെടുപ്പ് റാലിയിൽ തന്നെയായിരുന്നു മോദിയുടെയും പരാമർശം. കോൺഗ്രസുകാർ അധിക്ഷേപം തുടർന്നാലും കർണാടകയിലെ പ്രവർത്തനം താൻ തുടരുമെന്നും അംബേദ്കറെയും സവർക്കറെയും വിമർശിച്ച കോൺഗ്രസ് സാധാരണക്കാരെയും അഴിമതി ചൂണ്ടിക്കാട്ടുന്നവരെയും വെറുക്കുന്നുവെന്നും മോദി പറഞ്ഞിരുന്നു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News