'കോടതി നടപടികളുടെ വീഡിയോ സോഷ്യൽമീഡിയയിൽ നിന്ന് നീക്കം ചെയ്യണം'; സുനിത കെജ‍്‍രിവാളിന് നോട്ടീസ്‌

വീഡിയോ അടങ്ങുന്ന പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ സാമൂഹ്യമാധ്യമ കമ്പനികള്‍ക്കും കോടതി നിര്‍ദേശം നല്‍കി

Update: 2024-06-15 08:00 GMT
Editor : ലിസി. പി | By : Web Desk

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ‍്‍രിവാളിന്‍റെ ഭാര്യ സുനിത കെജ‍്‍രിവാളിന് ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്.  കെജ‍്‍രിവാളിന്‍റെ ജാമ്യ നടപടിയുടെ കോടതി ദൃശ്യങ്ങൾ സാമൂഹ്യ  മാധ്യമങ്ങളിൽ നിന്ന് ഉടൻ നീക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. മാർച്ച് 28 ലെ കോടതിയുടെ വീഡിയോ കോൺഫറൻസ് ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു എന്നാണ് നോട്ടീസിലുള്ളത്. കേസിലെ മറ്റു കക്ഷികൾക്കും ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.അഭിഭാഷകനായ വൈഭവ് സിങ് സമർപ്പിച്ച പൊതുതാൽപര്യ ഹരജി പരിഗണിക്കവെയാണ് കോടതി ഉത്തരവ്.

ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിന് തുടർന്ന് കോടതിയിൽ ഹാജരാക്കിയപ്പോഴുള്ള വീഡിയോയാണ് സോഷ്യൽമീഡിയയിൽ പ്രചരിച്ചത്. ഇവ സുനിത കെജ‍്‍രിവാളും സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. വീഡിയോയടങ്ങുന്ന പോസ്റ്റുകള്‍ നീക്കം ചെയ്യാൻ സോഷ്യൽമീഡിയയായ എക്‌സ്,ഫേസ്ബുക്ക്,ഇൻസ്റ്റഗ്രാം,യൂട്യൂബ് എന്നിവയോടും കോടതി നിർദേശിച്ചിട്ടുണ്ട്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News