ഹിമാചലിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാൻ ശ്രമം; എ.ഐ.സി.സി.നിരീക്ഷകർ എം.എൽ.എ.മാരുമായി ചർച്ച നടത്തി

രാജിവെച്ച മന്ത്രി വിക്രമാദിത്യ സിങ് രാജി പിൻവലിച്ചു

Update: 2024-02-29 01:11 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഷിംല: ഹിമാചൽ പ്രദേശിലെ രാഷ്ട്രീയപ്രതിസന്ധി പരിഹരിക്കാൻ ശ്രമം തുടരുന്നു. എ.ഐ.സി.സി.നിരീക്ഷകർ എം.എൽ.എ.മാരുമായി ചർച്ച നടത്തി. രാജിവെച്ച മന്ത്രി വിക്രമാദിത്യ സിങ് രാജി പിൻവലിച്ചു.

ഡി.കെ ശിവകുമാർ,ഭൂപേഷ് ബാഗേല്‍,ഭൂപേന്ദ്ര ഹൂഡ എന്നീ നിരീക്ഷകരാണ് എം.എൽ.എമാരുമായി സംസാരിക്കുന്നത്.ബജറ്റ് പാസാക്കി നിയമസഭ സമ്മേളനം അനിശ്ചിത കാലത്തേക്ക് പിരിച്ചു വിട്ടതിന്‍റെ ആശ്വാസവും കോൺഗ്രസിനുണ്ട്. ബജറ്റ് പാസാക്കാൻ കഴിഞ്ഞില്ലായിരുന്നെങ്കിൽ മന്ത്രിസഭ നിലംപൊത്തുമായിരുന്നു. രാജ്യസഭാ വോട്ടെടുപ്പിൽ സ്ഥാനാർഥിയായ അഭിഷേക് മനു സിംഗ്‍വിക്ക് വോട്ട് ചെയ്യാതെ മറുകണ്ടം ചാടിയ 6 കോൺഗ്രസ് എംഎൽഎമാർക്കെതിരെ കടുത്ത നടപടി വേണമെന്നാണ് ഒരു വിഭാഗത്തിന്‍റെ ആവശ്യം. എം.എൽ.എമാരെ അവഗണിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി വിക്രമാദിത്യ സമർപ്പിച്ച രാജി പിൻവലിച്ചു.

നിരീക്ഷകർ ഇന്ന് എ.ഐ.സി.സി അധ്യക്ഷൻ മല്ലികാര്‍ജുന ഗാർഗെയ്‌ക്ക് റിപ്പോർട്ട് സമർപ്പിക്കും.മുഖ്യമന്ത്രിയെ മാറ്റുന്നതടക്കമുള്ള കാര്യങ്ങൾ റിപ്പോർട്ടിനു ശേഷം തീരുമാനിക്കും.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News