'അക്രമികളെ കണ്ടെത്താൻ കേന്ദ്രത്തിന്റെ എല്ലാ സഹായങ്ങളും': ബംഗാളിലെ ബിർഭും സംഘർഷത്തെ അപലപിച്ച് പ്രധാനമന്ത്രി

അക്രമികളെ കണ്ടെത്താൻ കേന്ദ്രത്തിന്റെ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും പ്രധാനമന്ത്രി

Update: 2022-03-23 14:05 GMT
Editor : rishad | By : Web Desk
Advertising

ബംഗാളിലെ ബിർഭും സംഘർഷത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അക്രമികളെ കണ്ടെത്താൻ കേന്ദ്രത്തിന്റെ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. 

അതേസമയം തൃണമൂൽ കോൺഗ്രസ് നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ പശ്ചിമ ബംഗാളിലുണ്ടായ സംഘർഷത്തിൽ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കണമെന്ന് കൽക്കട്ട ഹൈക്കോടതി ഉത്തരവിട്ടു. സാക്ഷികളെ സംരക്ഷിക്കണമെന്നും നാളെ രണ്ട് മണിക്ക് തൽസ്ഥിതി റിപ്പോർട്ട്‌ സമർപ്പിക്കണമെന്നും കോടതി നിർദേശം നൽകി. സ്ഥിതി വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ സംസ്ഥാനത്ത് എത്തിയിട്ടുണ്ട്.

പശ്ചിമ ബംഗാളിലെ ഭിര്‍ഭും ജില്ലയില്‍ നടന്ന ആക്രമത്തില്‍ സ്വമേധയാ കേസെടുത്തതാണ് ഹൈക്കോടതിയുടെ ഇടപെടൽ. ജില്ലാ ജഡ്ജിയുടെ സാന്നിധ്യത്തിൽ സംഭവ സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും പുതിയ സി.സി.ടി.വികൾ സ്ഥാപിക്കുകയും വേണം. പോസ്റ്റ്മോർട്ടം നടപടികൾ ചിത്രീകരിക്കണം. തെളിവുകൾ കാലതാമസമില്ലാതെ ശേഖരിക്കാൻ സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിക്ക് കോടതി നിർദ്ദേശവും നൽകി. സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി രംഗത്ത് എത്തി.

ബി.ജെ.പി നേതാക്കൾ ആഭ്യന്തരമന്ത്രി അമിത്ഷാക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരിനേട് വിശദീകരണം തേടി. ഡി.ജി.പിയോട് 24 മണിക്കൂറിനകം റിപ്പോർട്ട് സമർപ്പിക്കാൻ ദേശീയ വനിത കമ്മീഷനും ആവശ്യപ്പെട്ടു. ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദ രൂപീകരിച്ച വസ്തുതാന്വേഷണ സംഘം ബംഗാളിലെത്തും. അതേസമയം വസ്തുതകൾ മനസ്സിലാക്കാതെയാണ് അനാവശ്യ പ്രസ്താവനകൾ നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടി മമത ബാനർജി രാഷ്ട്രപതിക്ക് കത്തെഴുതി. സംഘർഷ സ്ഥലം മമത നാളെ സന്ദർശിക്കും.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News