ലോക്കൽ ട്രെയിനിൽ സവാരി നടത്തി കുതിര; വീഡിയോ വൈറൽ

കുതിര സഞ്ചരിക്കുന്ന വീഡിയോയും ചിത്രങ്ങളും ഓൺലൈനിൽ പ്രചരിച്ചതോടെ ഈസ്‌റ്റേൺ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്

Update: 2022-04-09 11:54 GMT

കുതിരസവാരി നാം പലരും ചെയ്തിട്ടുണ്ട്, എന്നാൽ ലോക്കൽ ട്രെയിനിൽ കുതിര നടത്തിയ സവാരിയാണ് ഇപ്പോൾ വൈറലായിരിക്കുന്ന വീഡിയോകളിലൊന്ന്. വെസ്റ്റ് ബംഗാളാണ് ഈ വീഡിയോയുടെ ഉറവിടം. സീൽധാ ഡയമണ്ട് ഹാർബർ ഡൗൺ ലോക്കൽ ട്രെയിനിൽ കുതിരയുമായി ഒരാൾ യാത്ര ചെയ്യുന്ന ദൃശ്യമാണ് വൈറലായിട്ടുള്ളത്. ബംഗാളിലെ ട്രെയിനുകളിൽ ചെറിയ കന്നുകാലികളൊക്കെ സഞ്ചരിക്കുന്നത് സ്ഥിരം കാഴ്ചയാണ്. എന്നാൽ കുതിര സഞ്ചരിക്കുന്ന വീഡിയോയും ചിത്രങ്ങളും ഓൺലൈനിൽ പ്രചരിച്ചതോടെ ഈസ്‌റ്റേൺ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.


Advertising
Advertising


Horse riding on local train; Video goes viral

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News