വിമാനയാത്രക്കാരനിൽ നിന്ന് ഹൈഡ്രോപോണിക്സ് കഞ്ചാവ് പിടികൂടി
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന
Update: 2025-10-14 16:23 GMT
Photo-mediaonenews
മംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ 500 ഗ്രാം ഹൈഡ്രോപോണിക്സ് കഞ്ചാവ് പിടികൂടി.
മുംബൈയിൽ നിന്നുവന്ന യാത്രക്കാരനായ ശങ്കർ നാരായൺ പോദ്ദാറില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഇൻഡിഗോ വിമാനത്തിലാണ് ഇയാളെത്തിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വിമാനം ഇറങ്ങിയ ഉടൻ തന്നെ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) ഉദ്യോഗസ്ഥർ ഇയാളെ തടഞ്ഞുനിർത്തി ചോദ്യം ചെയ്തു. ചെക്ക്-ഇൻ ബാഗേജ് പരിശോധനക്കിടെ ഏകദേശം 512 ഗ്രാം ഹൈഡ്രോപോണിക് കഞ്ചാവ് ഉദ്യോഗസ്ഥർ കണ്ടെത്തുകയായിരുന്നു.
കൂടുതൽ അന്വേഷണത്തിനും നിയമനടപടികൾക്കുമായി യാത്രക്കാരനെയും പിടിച്ചെടുത്ത വസ്തുക്കളും ബാജ്‌പെ പൊലീസിന് കൈമാറി.