'ജീവിച്ചിരിക്കുന്നു എന്ന് തെളിയിക്കാൻ കോടതി കയറേണ്ടി വന്നു': ബിഹാറില്‍ മരിച്ചെന്ന് കാട്ടി വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കിയ മിന്റു പാസ്വാന്‍
വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നിരവധി രേഖകൾ വേണം. എന്നാൽ മരിച്ചെന്ന് കാട്ടി വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ ഒരു രേഖയും വേണ്ടേയെന്നും മിന്റു പാസ്വാൻ
മിന്റു പാസ്വാൻ
ന്യൂഡല്‍ഹി: ജീവനോടെയുണ്ട് എന്ന് തെളിയിക്കാൻ തനിക്ക് സുപ്രീംകോടതിയിൽ വരേണ്ടിവന്നുവെന്ന് ബിഹാർ വോട്ടർപട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ട മിന്റു പാസ്വാൻ.
വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നിരവധി രേഖകൾ വേണം. എന്നാൽ മരിച്ചെന്ന് കാട്ടി വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ ഒരു രേഖയും വേണ്ടേയെന്നും മിന്റു പാസ്വാൻ ചോദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന് സംഭവിച്ചത് അബദ്ധമല്ല, ബോധപൂർവമെന്നും മിന്റു പാസ്വാൻ മീഡിയവണിനോട് പറഞ്ഞു.
കഴിഞ്ഞ നിയമസഭാ- ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലെല്ലാം വോട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിഹാറിലെ ആരായില്‍ നിന്നുള്ള ഉദയ് പാസ്വാൻ്റെ മകനാണ് 41കാരനായ മിൻ്റു പാസ്വാൻ. തെരഞ്ഞെടുപ്പ് കമ്മിഷന്‍ ബിഹാറില്‍ നടത്തിവരുന്ന പ്രത്യേക തീവ്ര പുനഃപരിശോധനയ്ക്കിടയില്‍ വോട്ടര്‍ പട്ടികയില്‍ മരിച്ചെന്ന് കാണിച്ച വോട്ടര്‍മാരെ പൊതുപ്രവര്‍ത്തകന്‍ യോഗേന്ദ്ര യാദവ് സുപ്രിംകോടതിയിലെത്തിച്ചിരുന്നു. അതിലൊരാളാണ് മിന്റു പാസ്വാന്‍.
65 ലക്ഷം പേരെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ പ്രക്രിയ ലോകത്ത് ഒരിടത്തും ഉണ്ടായിട്ടില്ലെന്നും യോഗേന്ദ്ര യാദവ് വാദിച്ചു. ചില പ്രശ്‌നങ്ങള്‍ക്ക് പരിഹാര നടപടികള്‍ ആവശ്യമാണെന്നും യോഗേന്ദ്ര യാദവ് പറയുന്നതില്‍ വസ്തുതകള്‍ ഉണ്ടെന്നും ബെഞ്ച് വിലയിരുത്തിയിരുന്നു. അതേസമയം കേസില്‍ കോടതിയില്‍ ഇന്നും വാദം തുടരും.
Watch Video