'ബുദ്ധിശാലിയായ സ്നേഹിക്കാന്‍ അറിയുന്ന പെണ്‍കുട്ടി...': വിവാഹം എപ്പോഴെന്ന ചോദ്യത്തിന് രാഹുലിന്‍റെ മറുപടി

ഭാരത് ജോഡോ യാത്രക്കിടെ നൽകിയ അഭിമുഖത്തിലാണ് രാഹുലിന്റെ പ്രതികരണം

Update: 2023-01-23 11:17 GMT
Advertising

ഡല്‍ഹി: അനുയോജ്യയായ പെണ്‍കുട്ടിയെ കണ്ടെത്തിയാല്‍ താന്‍ വിവാഹം കഴിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്രക്കിടെ നല്‍കിയ അഭിമുഖത്തിലാണ് രാഹുലിന്‍റെ പ്രതികരണം.

താങ്കള്‍ അടുത്ത കാലത്ത് വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്നായിരുന്നു അവതാരകയുടെ ചോദ്യം. അനുയോജ്യയായ പെൺകുട്ടി വന്നാൽ താൻ വിവാഹം കഴിക്കും എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറുപടി. ചെക്ക്‌ലിസ്റ്റ് ഉണ്ടോ എന്ന ചോദ്യത്തിന് ബുദ്ധിശാലിയായ സ്നേഹിക്കാനറിയുന്ന പെണ്‍കുട്ടിയായിരിക്കണമെന്ന് രാഹുല്‍ പറഞ്ഞു. പെണ്‍കുട്ടികള്‍ക്ക് ഇതൊരു സന്ദേശമാണെന്ന് അവതാരക പറഞ്ഞപ്പോള്‍ 'നിങ്ങൾ എന്നെ കുഴപ്പത്തിലാക്കും' എന്നായിരുന്നു രാഹുലിന്‍റെ പ്രതികരണം.

ഭാരത് ജോഡോ യാത്രയ്ക്കിടെ നേരത്തെയും സങ്കല്‍പ്പത്തിലെ ജീവിത പങ്കാളിയെ കുറിച്ചുള്ള ചോദ്യത്തിന് രാഹുല്‍ മറുപടി നല്‍കിയിരുന്നു. തന്‍റെ അമ്മ സോണിയാ ഗാന്ധിയുടെയും മുത്തശ്ശി ഇന്ദിരാ ഗാന്ധിയുടെയും ഗുണങ്ങൾ തന്റെ പങ്കാളിക്ക് ഉണ്ടാവണമെന്നാണ് ആഗ്രഹമെന്ന് രാഹുല്‍ പറഞ്ഞു. തന്‍റെ ജീവിതത്തിലെ സ്നേഹമാണ് മുത്തശ്ശി ഇന്ദിരാ ഗാന്ധിയെന്നും സോണിയാ ഗാന്ധി കഴിഞ്ഞാൽ മുത്തശ്ശി തനിക്കു രണ്ടാമത്തെ അമ്മയാണെന്നും രാഹുൽ പറഞ്ഞപ്പോഴാണ് യുട്യൂബര്‍ ജീവിതപങ്കാളിയെ കുറിച്ചുള്ള ചോദ്യംചോദിച്ചത്.

മുത്തശ്ശിയുടെ സ്വഭാവ സവിശേഷതകളുള്ള ഒരു സ്ത്രീയെ ജീവിത പങ്കാളിയാക്കാനാണോ താത്പര്യമെന്നായിരുന്നു ചോദ്യം. രാഹുലിന്‍റെ മറുപടിയിങ്ങനെ- "അതൊരു രസകരമായ ചോദ്യമാണ്. മുത്തശ്ശിയുടെ സ്വഭാവ ഗുണങ്ങള്‍ക്കൊപ്പം എന്‍റെ അമ്മയുടെ ഗുണഗണങ്ങൾ കൂടിയുള്ള സ്ത്രീ ആണെങ്കില്‍ വളരെ നല്ലത്".

129 ദിവസം കൊണ്ട് 12 സംസ്ഥാനങ്ങളിലൂടെ നടത്തിയ കാൽനടയാത്ര ജമ്മു കശ്മീരില്‍ പ്രവേശിച്ചിരിക്കുകയാണ്. സെപ്തംബർ ഏഴിന് തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ നിന്നാണ് യാത്ര ആരംഭിച്ചത്. യാത്ര ജനുവരി 30ന് ശ്രീനഗറിൽ സമാപിക്കും.

Summary- Congress leader Rahul Gandhi said he will marry when the right girl comes along in an interview

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News