അഫ്ഗാനില്‍ നിന്നും 78 പേരെ കൂടി നാട്ടിലെത്തിച്ചു; സംഘത്തില്‍ മലയാളി കന്യാസ്ത്രീയും

കാബൂളില്‍ നിന്ന് താജികിസ്ഥാന്‍ വഴിയാണ് ഇവരെ ഡല്‍ഹിയിലെത്തിച്ചത്

Update: 2021-08-24 05:31 GMT
Editor : Jaisy Thomas | By : Web Desk
Advertising

അഫ്ഗാനിലെ ഇന്ത്യാക്കാരുമായി എയർഇന്ത്യ വിമാനം ഡല്‍ഹിയിലെത്തി. 25 ഇന്ത്യക്കാരടക്കം 78 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. മലയാളി കന്യാസ്ത്രീ തെരേസ ക്രാസ്തയും സംഘത്തിലുണ്ട്.കാബൂളില്‍ നിന്ന് താജികിസ്ഥാന്‍ വഴിയാണ് ഇവരെ ഡല്‍ഹിയിലെത്തിച്ചത്.

സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റിയിലെ അംഗങ്ങളെയും ഡല്‍ഹിയിലെത്തിച്ചിട്ടുണ്ട്. 22 സിഖുകാരും സിഖ് മതഗ്രന്ഥമായ ഗുരുഗ്രന്ഥസാഹിബിന്‍റെ മൂന്ന് പകര്‍പ്പും വിമാനത്തില്‍ ഇന്ത്യയിലെത്തിച്ചിട്ടുണ്ട്. ഇത് സ്വീകരിക്കാന്‍ കേന്ദ്രമന്ത്രിമാരായ ഹര്‍ദീപ് സിങ് പുരി, വി മുരളീധരന്‍ എന്നിവര്‍ വിമാനത്താവളത്തിലെത്തി. ഗുരുഗ്രന്ഥ സാഹിബ് കേന്ദ്രമന്ത്രിമാര്‍ ചുമന്ന് പുറത്തെത്തിച്ചു.

നാനൂറിലേറെ ഇന്ത്യക്കാർ ഇപ്പോഴും അഫ്ഗാനിസ്ഥാനിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇവർ എല്ലാവരും സുരക്ഷിതരാണെന്നാണ് കേന്ദ്ര വിദേശ കാര്യ മന്ത്രാലയം നൽകുന്ന വിവരം. അതേസമയം അഭായാർത്ഥി കാർഡ് ആവശ്യപ്പെട്ട് യു.എൻ ഹൈക്കമ്മീഷന് മുന്നിൽ ഇന്ത്യയിലെ അഫ്ഗാൻ അഭയാർത്ഥികളുടെ പ്രതിഷേധം ഇന്നും തുടരാനാണ് സാധ്യത.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News