സ്വാതന്ത്ര്യസമര നിഘണ്ടു: മലബാർ കലാപ രക്തസാക്ഷികളെ ഒഴിവാക്കാനുള്ള ശിപാർശയ്‌ക്ക് ഐ.സി.എച്ച്.ആർ അംഗീകാരം നല്‍കി

ജനറൽ കൗൺസിൽ യോഗത്തിന്‍റേതാണ് തീരുമാനം

Update: 2022-03-29 01:52 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഡല്‍ഹി: സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയിൽ നിന്ന് മലബാർ സ്വാതന്ത്ര്യസമര നേതാക്കളെ ഒഴിവാക്കാനുള്ള ശിപാർശയ്‌ക്ക് അംഗീകാരം നൽകി ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ. ജനറൽ കൗൺസിൽ യോഗത്തിന്‍റേതാണ് തീരുമാനം. കേന്ദ്ര,സാംസ്കാരിക മന്ത്രാലയത്തെ തീരുമാനം അറിയിക്കും.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസല്യാർ എന്നിവരടക്കം മലബാർ സമരത്തിൽ പങ്കെടുത്ത ഇരുനൂറോളം പേരെ സ്വാതന്ത്ര്യസമര രക്തസാക്ഷിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള ശിപാർശ‌ക്കാണ് ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ അംഗീകാരം നൽകിയത്. രക്തസാക്ഷികളുടെ പേരുകൾ ഒഴിവാക്കിയാവും ഇ‌ന്ത്യൻ സ്വാതന്ത്ര്യ സമര നിഘണ്ടുവിന്‍റെ അഞ്ചാം വാല്യത്തിന്‍റെ പുതിയ പതിപ്പു തയ്യാറാക്കുക. ഐ.സി.എച്ച്.ആർ ഡയറക്ടർ ഓംജീ ഉപാധ്യായ്, ഐ.സി.എച്ച്.ആർ അംഗവും കോട്ടയം സി.എം.എസ് കോളജ് റിട്ട. പ്രൊഫസറുമായ സി.ഐ. ഐസക്, ഐ.സി.എച്ച്.ആർ അംഗം ഡോ. ഹിമാൻഷു ചതുർവേദി എന്നിവരുടെ സമിതി സമർപ്പിച്ച റിപ്പോർട്ടിനാണ് കൗൺസിൽ പൊതുയോഗം അന്തിമ അംഗീകാരം നൽകിയത്.

പേരുകൾ ഒഴിവാക്കിയത് കേന്ദ്രം നടപ്പിലാക്കുന്ന വിഭാഗീയതയുടെ ഭാഗമെന്ന് എം.പി അബ്ദുസമദ് സമദാനി പറഞ്ഞു. തെലങ്കാന, ആന്ധ്രാപ്രദേശ്, കർണാടക, കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ രക്തസാക്ഷികളുടെ പേരുകൾ ഉൾപ്പെടുന്നതാണ് നിഘണ്ടുവിന്‍റെ അഞ്ചാം ഭാഗം. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News