'ഒബിസി വിഭാഗക്കാരെ കേന്ദ്രം അവഗണിക്കുന്നു'; നിയമ സഭ പ്രചാരണത്തിലും വിഷയം പ്രധാന ആയുധമാക്കി കോൺഗ്രസ്

ജാതി സെൻസസ് വേണമെന്ന ആവശ്യവും കേന്ദ്രസർക്കാരിനെ വെട്ടിലാക്കുന്നു

Update: 2023-09-24 01:25 GMT
Editor : abs | By : Web Desk

ന്യൂഡൽഹി: ഒബിസി വിഭാഗക്കാരെ കേന്ദ്രം അവഗണിക്കുന്നു എന്ന പ്രചാരണവുമായി കോൺഗ്രസ്. പാർലമെന്റ് സമ്മേളനത്തിന് പിന്നാലെ രാജസ്ഥാൻ നിയമ സഭ പ്രചാരണത്തിലും രാഹുൽ ഗാന്ധി ഒബിസി വിഷയത്തിലാണ് ശ്രദ്ധയൂന്നിയത്. ജാതി സെൻസസ് വേണമെന്ന ആവശ്യവും കേന്ദ്രസർക്കാരിനെ വെട്ടിലാക്കുന്നു.

വനിതാ സംവരണ ബില്ലിൽ പ്രതിപക്ഷത്ത് നിന്നും ആദ്യം സംസാരിച്ച സോണിയ ഗാന്ധിയും ഒടുവിൽ സംസാരിച്ച രാഹുൽ ഗാന്ധിയും ശ്രദ്ധയൂന്നിയത് ഒബിസി ഉപസംവരണത്തിനായിരുന്നു. ബിജെപി മുഖം തിരിച്ചു നിൽക്കുന്ന ജാതി സെൻസസ് എന്ന പ്രധാന ആവശ്യമായി കോൺഗ്രസ് ഉയർത്തിക്കാട്ടി. ഒബിസി ഉപസംവരണം എന്ന ആവശ്യം ആദ്യം ഉയർത്തിക്കാട്ടിയത് സമാജ് വാദി പാർട്ടി മാത്രമായിരുന്നു. പിന്നീടാണ് കോൺഗ്രസ് ,സിപിഐ അടക്കമുള്ള പാർട്ടികൾ അവരുടെ പ്രധാന മുദ്രാവാക്യങ്ങളിൽ ഒന്നായി മാറ്റിയത്.

Advertising
Advertising

സിപിഎം ഇപ്പോഴും ഇക്കാര്യത്തിൽ കൃത്യമായ നിലപാട് സ്വീകരിച്ചിട്ടില്ല. പാർലമെന്റിനു പുറത്തും രാഹുൽ ഗാന്ധി ശ്രദ്ധിക്കുന്നത് ഒബിസി വിഷയം ജനശ്രദ്ധയിൽ നിലനിർത്താനാണ്. രാജസ്ഥാനിലെ മഹാറാലിയിലെ പ്രസംഗത്തിലെ സിംഹ ഭാഗവും മാറ്റിവച്ചത് ഒബിസികൾ നേരിടുന്ന അവഗണനയുടെ ആഴം വ്യക്തമാക്കാനായിരുന്നു. കേന്ദ്രസർക്കാരിൽ എല്ലാ കാര്യങ്ങളിലും തീരുമാനം എടുക്കുന്നത് 90 സെക്രട്ടറിമാരാണ്. ഇവരിൽ 3 പേര് മാത്രമാണ് ഒബിസി വിഭാഗത്തിൽ നിന്നുള്ളവവരാണെന്നായിരുന്നു രാഹുല്‍ പറഞ്ഞത്. 

അതേസമയം, ഒബിസിയിൽ നിന്നുള്ള എംപിമാരുടെ എണ്ണം കാണിച്ചും, താക്കോൽ സ്ഥാനങ്ങളിൽ ഒബിസി വിഭാഗങ്ങളിൽനിന്നുള്ളവരെ നിയോഗിക്കുന്നില്ല എന്ന പ്രചരിപ്പിച്ചും മറികടക്കാനായിരുന്നു ബിജെപിയുടെ പദ്ധതി. എന്നാൽ കോൺഗ്രസിന്റെ എല്ലാ മുഖ്യമന്ത്രിമാരും പിന്നോക്ക വിഭാഗങ്ങളിൽ നിന്നുള്ളവരാണെന്നും പാർട്ടി മറുപടി നൽകി കഴിഞ്ഞു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News