ഹിൻഡൻബർഗ് റിപ്പോർട്ട്: കേന്ദ്രത്തെ കടന്നാക്രമിച്ച് ഇൻഡ്യ സഖ്യം; മാധബി ബുച്ച് രാജിവയ്ക്കണമെന്ന് ആവശ്യം

വിഷയത്തിൽ സുപ്രിംകോടതി സ്വമേധയാ കേസെടുക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു.

Update: 2024-08-12 01:18 GMT

ന്യൂഡൽഹി: ഹിൻഡൻബർഗ് റിപ്പോർട്ടിൽ കേന്ദ്രസർക്കാരിനെ കടന്നാക്രമിച്ച് ഇൻഡ്യ സഖ്യം. വിഷയത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം. സുപ്രിംകോടതിയിലും വിഷയം ഉന്നയിച്ചേക്കും.

ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മാധബി ബുച്ച് രാജിവയ്ക്കണം എന്നാണ് ഇൻഡ്യ സഖ്യത്തിന്റെ ആവശ്യം. ഒപ്പം അന്വേഷണത്തിന് പാർലമെന്ററി സമിതിയെ നിയോഗിക്കണം. വിഷയത്തിൽ സുപ്രിംകോടതി സ്വമേധയാ കേസെടുക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു.

അതുകൊണ്ടുതന്നെ ഇന്ന് സുപ്രിംകോടതിയിലും ഹിൻഡൻബർഗ് വിഷയം ഉന്നയിക്കാനും സാധ്യത ഏറെയാണ്. അതേസമയം, പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുമ്പോഴും കേന്ദ്രസർക്കാർ വിഷയത്തിൽ പ്രതികരിക്കാൻ തയാറായിട്ടില്ല. സെബിയും അദാനി ഗ്രൂപ്പും മാധബി ബുച്ചും ആരോപണങ്ങൾ നിഷേധിച്ചു രംഗത്തെത്തിയിട്ടുണ്ട്.

Advertising
Advertising

എന്നാൽ ഓഹരി വിപണിയിലെ തട്ടിപ്പ് കാരണം നിക്ഷേപകരുടെ സമ്പാദ്യം നഷ്ടപ്പെട്ടാൽ ആര് ഉത്തരവാദിത്തം പറയുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ചോദ്യം. പാർലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കിയത് പ്രതിഷേധം ഭയന്നാണെന്നും പ്രതിപക്ഷം പരിഹാസം ഉയർത്തുന്നുണ്ട്.

സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ചിനും ഭർത്താവ് ധവാൽ ബുച്ചിനും അദാനി ​ഗ്രൂപ്പിന്റെ വിദേശത്തെ രഹസ്യ ഷെൽ കമ്പനികളിൽ പങ്കുണ്ടെന്നാണ് അമേരിക്കൻ നിക്ഷേപ ​ഗവേഷണ സ്ഥാപനമായ ഹിൻഡൻബർ​ഗ് വെളിപ്പെടുത്തിയത്. അദാനി ​ഗ്രൂപ്പ് ചെയർമാൻ ​ഗൗതം അദാനിയുടെ മൂത്തസഹോദരനും ശതകോടീശ്വരനുമായ വിനോദ് അദാനിക്ക് ബന്ധമുള്ള ബർമുഡയിലെയും മൗറീഷ്യസിലെയും നി​ഗൂഢ കമ്പനികളിൽ ഇരുവർക്കും പങ്കാളിത്തമുണ്ടെന്നാണ് പുതിയ റിപ്പോർട്ട്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News