ദേശവിരുദ്ധ ഉള്ളടക്കം; പാകിസ്താനി ഒടിടി വെബ്സൈറ്റും ആപ്പുകളും കേന്ദ്രം നിരോധിച്ചു

വിഡ്‌ലി ടിവി അടുത്തിടെ പുറത്തിറക്കിയ വെബ് സീരീസിലെ ഉള്ളടക്കം ദേശീയ സുരക്ഷയ്ക്കും പരമാധികാരത്തിനും അഖണ്ഡതയ്ക്കും എതിരാണെന്ന് കണ്ടെത്തിയിരുന്നു

Update: 2022-12-13 04:39 GMT
Editor : ലിസി. പി | By : Web Desk

ന്യൂഡൽഹി: ദേശ വിരുദ്ധ ഉള്ളടക്കം കാണിക്കുന്നെന്ന് കണ്ടെത്തലിനെ തുടർന്ന് പാകിസ്താൻ ആസ്ഥാനമായുള്ള ഒടിടി വൈബ് സൈറ്റുകളും ആപ്പുകളും നിരോധിക്കാൻ കേന്ദ്രം നിർദേശം നൽകി. ഒടിടി പ്ലാറ്റ്ഫോമിന്റെ വെബ്സൈറ്റ്, രണ്ട് മൊബൈൽ ആപ്ലിക്കേഷനുകൾ, നാല് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, സ്മാർട്ട് ടിവി ആപ്പ് എന്നിവ ബ്ലോക്ക് ചെയ്യാൻ കേന്ദ്ര സർക്കാർ തിങ്കളാഴ്ചയാണ് നിർദേശം നൽകിയത്.

26/11 മുംബൈ ഭീകരാക്രമണത്തിന്റെ വാർഷികത്തോടനുബന്ധിച്ച് ഒ.ടി.ടി പ്ലാറ്റ്‌ഫോമായ വിഡ്‌ലി ടിവി അടുത്തിടെ 'സേവക്: ദി കൺഫെഷൻസ്' എന്ന പേരിൽ ഒരു വെബ് സീരീസ് പുറത്തിറക്കിയിരുന്നു. എന്നാൽ ഇതിലെ ഉള്ളടക്കം ഇന്ത്യയുടെ ദേശീയ സുരക്ഷയ്ക്കും പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഹാനികരമാണെന്ന് കണ്ടെത്തിയതയായി ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം വ്യക്തമാക്കി.  ഇന്ത്യയുടെ പ്രതിരോധം, സുരക്ഷ, വിദേശ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സൗഹൃദബന്ധം, രാജ്യത്തെ പൊതു ക്രമം എന്നിവയെ തടസ്സപ്പെടുത്തുന്നതാണ് ഇതെന്നും മന്ത്രാലയം വ്യക്തമാക്കിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

Advertising
Advertising

വെബ് സീരീസിന്റെ മൂന്ന് എപ്പിസോഡുകൾ ഇതുവരെ പുറത്തിറങ്ങിയിട്ടുണ്ടെന്നും അതിൽ പറയുന്നു. 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ വാർഷികമായ നവംബർ 26നാണ് പരമ്പരയുടെ ആദ്യ എപ്പിസോഡ് റിലീസ് ചെയ്തത്. പ്രകോപനപരവും തീർത്തും സത്യവിരുദ്ധവുമായ വെബ് സീരീസ് സേവക് സ്‌പോൺസർ ചെയ്തത് പാകിസ്താന്റെ ഇൻഫോ ഓപ്സ് ഉപകരണമാണെന്ന വിലയിരുത്തലിനെ തുടർന്നാണ് പാകിസ്ഥാൻ ആസ്ഥാനമായുള്ള വിഡ്‌ലി ടിവിക്കെതിരെ നടപടിയെന്ന് മന്ത്രാലയത്തിലെ മുതിർന്ന ഉപദേഷ്ടാവ് കാഞ്ചൻ ഗുപ്ത ട്വിറ്ററിൽ പറഞ്ഞു.

ഇന്ത്യയുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ ചരിത്ര സംഭവങ്ങളുടെ വികലമായ പതിപ്പുകളാണ് പരമ്പരയിൽ ഉള്ളതെന്നും മന്ത്രാലയം പറയുന്നു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News