രാജ്യത്ത് 39,742 പേര്‍ക്കു കൂടി കോവിഡ്; പകുതിയോളം കേസുകള്‍ കേരളത്തില്‍

535 പേർ കൂടി മരിച്ചതോടെ ആകെ മരണം 4,20,551 ആയി.

Update: 2021-07-25 05:51 GMT

രാജ്യത്ത് 24 മണിക്കൂറിനിടെ 39,742 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 535 പേർ കൂടി മരിച്ചതോടെ ആകെ മരണം 4,20,551 ആയി. 39,972 പേര്‍ കഴിഞ്ഞ ദിവസം രോഗമുക്തരായി. നിലവിൽ 4,08,212 പേരാണ് ചികിത്സയിൽ തുടരുന്നത്. 

രാജ്യത്തെ പുതിയ രോഗികളിൽ പകുതിയോളം പേരും കേരളത്തിൽ നിന്നാണ്. 18,531 പേർക്കാണ് കേരളത്തിൽ ഒറ്റദിവസം കോവിഡ് സ്ഥിരീകരിച്ചത്. 51 ദിവത്തിനിടെയുള്ള ഏറ്റവും വലിയ വര്‍ധനവാണിത്. 

2.24 ആണ് രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. തുടർച്ചയായ 34 ദിവസമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുകയാണ്. അതേസമയം, 45,37,70,580 ഡോസ് വാക്സിനാണ് രാജ്യത്താകെ വിതരണം ചെയ്തത്. ഇന്നലെ മാത്രം 46 ലക്ഷം ഡോസ് വാക്സിൻ നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.  കേരളത്തിൽ ഇന്നലെ നാലര ലക്ഷം ഡോസ് വാക്സിൻ വിതരണം ചെയ്തിരുന്നു.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News