പോർവിമാനങ്ങൾ വിന്യസിച്ച് വ്യോമസേന; അരുണാചൽ അതിർത്തിയിൽ നീക്കം ശക്തമാക്കി ഇന്ത്യ

അതിർത്തി കടന്നുള്ള ചൈനീസ് നീക്കത്തെ പ്രതിരോധിക്കാനാണ് നടപടി

Update: 2022-12-13 06:27 GMT
Editor : Lissy P | By : Web Desk

ന്യൂഡൽഹി: അരുണാചൽ അതിർത്തിയിൽ നീക്കം ശക്തമാക്കി ഇന്ത്യയും ചൈനയും. ഇന്ത്യൻ വ്യോമസേന അരുണാചൽ അതിർത്തിയിൽ പോർവിമാനങ്ങൾ വിന്യസിച്ചു. അതിർത്തി കടന്നുള്ള ചൈനീസ് നീക്കത്തെ പ്രതിരോധിക്കാനാണ് നടപടി.

ന്യൂക്ലിയർ ആക്രമണം തടയാനുള്ള സജ്ജീകരണങ്ങൾ അതിർത്തിയിൽ ചൈനയും നടത്തിയെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. അരുണാചൽ പ്രദേശിലെ തവാങ് സെക്ടറിലെ നിയന്ത്രണ രേഖയി?ലാണ് ഇന്ത്യയുടെയും ചൈനയുടെയും സൈനികർ ഏറ്റുമുട്ടിയത്. ഏറ്റുമുട്ടലിൽ ചില ഇന്ത്യൻ സൈനികർക്ക് പരിക്കേറ്റുവെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വെള്ളിയാഴ്ച അരുണാചലിലെ തവാങ് സെക്ടറിലാണ് ആക്രമണം നടന്നത്. 300ഓളം ചൈനീസ് സൈനികർ ഇന്ത്യൻ മേഖലയിലേക്കെത്തുകയായിരുന്നുവെന്ന് ഇന്ത്യൻ സൈനികവൃത്തങ്ങൾ പറഞ്ഞു. ശക്തമായ തിരിച്ചടി നൽകിയതായും സൈന്യം അറിയിച്ചു.

Advertising
Advertising

ആറ് ജവാന്മാരെ ഗുവാഹത്തിയിൽ ചികിത്സയ്ക്കായി എത്തിച്ചിട്ടുണ്ട്. പത്തിലേറെ ചൈനീസ് സൈനികർക്കും പരിക്കേറ്റിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. സംഘർഷത്തെക്കുറിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഉടൻ പാർലമെന്റിൽ പ്രസ്താവന നടത്തും. ഇന്ത്യയുടെ പ്രതികരണം ചർച്ച ചെയ്യാൻ അദ്ദേഹം ഇന്ന് രാവിലെ മൂന്ന് സൈനിക മേധാവികളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. വിദേശകാര്യമന്ത്രി എസ്.ജയ്‍ശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവൽ, സംയുക്ത സൈനിക മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെ, കര,നാവിക, വ്യോമസേനാ മേധാവിമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തിരുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News