ട്വിറ്റര്‍ ഇടക്കാല ഗ്രീവന്‍സ് ഓഫീസര്‍ പദവിയില്‍ നിന്ന് പിന്‍മാറി

ധർമേന്ദ്ര ചതുറിനെയായിരുന്നു ട്വിറ്റർ ഇടക്കാല ഗ്രീവൻസ് ഓഫീസറായി നിയമിച്ചിരുന്നത്

Update: 2021-06-27 15:26 GMT
Editor : Nidhin | By : Web Desk

പുതിയ കേന്ദ്ര ഐടി നിയമം അനുസരിച്ച് ഇന്ത്യയ്ക്ക് വേണ്ടി ട്വിറ്റർ നിയമിച്ച ഇടക്കാല ഗ്രീവൻസ് ഓഫീസർ പദവിയിൽ നിന്ന് ഒഴിവയി. ധർമേന്ദ്ര ചതുറിനെയായിരുന്നു ട്വിറ്റർ ഇടക്കാല ഗ്രീവൻസ് ഓഫീസറായി നിയമിച്ചിരുന്നത്. പക്ഷേ അദ്ദേഹം ആ സ്ഥാനത്ത് നിന്ന് രാജി വച്ചതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

ട്വിറ്ററിന്‍റെ വെബ്‌സൈറ്റിൽ നിന്ന് അദ്ദേഹത്തിന്‍റെ പേര് നീക്കം ചെയ്തിരിക്കുകയാണ് ഇപ്പോൾ.

പുതിയ നിയമമനുസരിച്ച് 50 ലക്ഷത്തിലധികം ഉപഭോക്താക്കളുള്ള സാമൂഹ്യ മാധ്യമ കമ്പനികൾക്ക് ഇന്ത്യയിൽ പ്രവർത്തിക്കാൻ ഗ്രീവൻസ് ഓഫീസറെ നിയമിക്കണം. ഈ ഓഫീസറുടെ വിവരങ്ങൾ കേന്ദ്ര സർക്കാറിനെ അറിയിക്കുകയും വേണം. ഇക്കാര്യത്തിൽ ഏറെ നാൾ നീണ്ട പോരിന് ശേഷമാണ് ട്വിറ്റർ കേന്ദ്ര നയത്തിന് വഴങ്ങി ഗ്രീവൻസ് ഓഫീസറെ നിയമിക്കാൻ തയ്യാറായത്. ജൂൺ അഞ്ചിനാണ് ട്വിറ്ററിന് കേന്ദ്ര സർക്കാർ ഇത്തരത്തിൽ അവസാന നോട്ടീസ് നൽകിയത്. അതിനെ തുടർന്നാണ് ധർമേന്ദ്ര ചതുർ ഗ്രീവൻസ് ഓഫീസറായി വന്നത്.

Advertising
Advertising

നിലവിൽ ട്വിറ്ററിനെതിരേ കേസെടുക്കുന്ന രീതിയിലേക്ക് വരെ സംഭവങ്ങൾ വളർന്നിരിക്കുന്ന അവസ്ഥയിലാണ് ഓഫീസറുടെ ഈ പിന്മാറ്റം.

കേന്ദ്രസർക്കാരും ട്വിറ്ററും തമ്മിൽ പോര് കനക്കുന്നതിനിടെ ജൂൺ 25 ന് പ്രകോപനപരമായ നീക്കങ്ങളുമായി ട്വിറ്റർ രംഗത്ത് വന്നിരുന്നു. ഒരു മണിക്കൂർ സമയമാണ് കേന്ദ്രമന്ത്രിയുടെ അക്കൗണ്ടിന് ട്വിറ്റർ പൂട്ടിട്ടത്. രവിശങ്കർ പ്രസാദ് തന്നെയാണ് തന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്ത വിവരം ഔദ്യോഗികമായി അറിയിച്ചത്.യു.എസ് പകർപ്പവകാശം ലംഘിച്ചുവെന്നാരോപിച്ചാണ് ട്വിറ്റർ മന്ത്രിയുടെ അക്കൗണ്ട് മരവിപ്പിച്ചത്. ഒരു മണിക്കൂറിന് ശേഷം വിലക്ക് നീക്കിയിരുന്നു.

Tags:    

Editor - Nidhin

contributor

By - Web Desk

contributor

Similar News