നടു റോഡിൽ ഇരുമ്പ് തൂൺ തകർന്നു വീണു; തലനാരിഴക്കാണ് അപകടം ഒഴിവായത്

കർണാടകയിലെ വാണിജ്യകേന്ദ്രമായ ഹുബ്ബള്ളിയിലാണ് സംഭവം

Update: 2023-06-28 03:18 GMT

ബെംഗളുരു: കർണാടകയിലെ തിരക്കേറിയ റോഡിൽ ഇരുമ്പു തൂൺ തകർന്ന് വീണു. തലനാരിഴക്ക് വാഹനങ്ങളും യാത്രക്കാരും രക്ഷപ്പെട്ടു. കർണാടകയിലെ വാണിജ്യകേന്ദ്രമായ ഹുബ്ബള്ളിയിലാണ് സംഭവം. റെയിൽ വേ മേൽപാലത്തിന്റെ ഇരുമ്പ് തൂണാണ് തകർന്ന് വീണത്.

സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. തൂൺ തകർന്ന് വീഴുന്നതും, വാട്ടർ ടാങ്കും മോട്ടോർ സൈക്കിളുകളും തലനാരിഴക്ക് രക്ഷപെടുന്നതും വീഡിയോയിൽ കാണാം.

റെയിൽ വേ പാലത്തിന് താഴെ സ്ഥാപിച്ച ഉയരം നിയന്ത്രിക്കാനുള്ള സംവിധാനത്തിന്റെ തൂണാണിത്. കഴിഞ്ഞ രാത്രിയിൽ ചില വാഹനങ്ങൾ ഇടിച്ചതിനെ തുടർന്ന് ചരിഞ്ഞു വീണതാണ്. തകര്ന്നു വീണ സംവിധാനം നീക്കം ചെയ്ത്, പുതിയ ഉയരം നിയന്ത്രിക്കാനുള്ള സംവിധാനം സ്ഥാപിക്കുമെന്നും ദക്ഷിണ പടിഞ്ഞാറൻ റെയിൽവേ പ്രസ്താവനയിൽ പറഞ്ഞു.

Advertising
Advertising

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News