ഇസ്രയേൽ-ഹമാസ് സംഘർഷം; എയർ ഇന്ത്യയുടെ ഇസ്രയേൽ വിമാന സർവീസുകൾ റദ്ദാക്കി

ടെൽ അവീവിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് എയർ ഇന്ത്യ റദ്ദാക്കിയത്

Update: 2023-10-08 10:30 GMT
Editor : anjala | By : Web Desk

ഡൽഹി: ഇസ്രായേൽ -ഹമാസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ടെൽ അവീവിലേക്കും തിരിച്ചുമുള്ള സർവീസുകൾ എയർ ഇന്ത്യ റദ്ദാക്കി. ഒക്ടോബര്‍ 14 വരെയുള്ള സർവീസുകളാണ് റദ്ദാക്കിയത്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ പരിഗണിച്ചാണ് തീരുമാനമെന്ന് എയർ ഇന്ത്യ അറിയിച്ചു. ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് എല്ലാ സഹായവും നൽകുമെന്ന് വിമാന കമ്പനി അറിയിച്ചു. 

നേരത്തെ ചില വിദേശ വിമാന കമ്പനികളും സർവീസ് റദ്ദാക്കിയിരുന്നു. ജർമൻ എയർലൈൻസ്, സ്വിസ് എയർ, ഓസ്ട്രിയൻ എയർലൈൻസ്, ടർക്കിഷ് എയർലൈൻസ് എന്നിവയാണ് വിമാന സർവീസ് റദ്ദാക്കിയത്. 

ഇസ്രയേലിലുള്ള ഇന്ത്യക്കാർക്ക് കേന്ദ്ര സർക്കാർ നേരത്തെ ജാഗ്രതാനിർദേശം നൽകിയിരുന്നു. സർക്കാർ പുറപ്പെടുവിക്കുന്ന മാർഗ നിർദേശങ്ങൾ പിന്തുടരണം എന്ന നിർദേശങ്ങളാണ് കേന്ദ്രസർക്കാർ നൽകിയിട്ടുള്ളത്. അത്യാവശ്യ ഘട്ടങ്ങളിൽ എംബസിയുമായി ബന്ധപ്പെടാനുള്ള നമ്പറുകളും കേന്ദ്രം പുറത്തിറക്കിയിട്ടുണ്ട്.

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News