ജഹാംഗീർപുരി വർഗീയ സംഘർഷം:ഡൽഹി പൊലീസിനെ പ്രതിക്കൂട്ടിലാക്കി വസ്തുതാന്വേഷണ റിപ്പോർട്ട്

സംഘർഷത്തിൽ ഇരു സമുദായങ്ങളിൽ നിന്നുള്ളവരെയും അറസ്റ്റ് ചെയ്തുവെന്നും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ്

Update: 2022-04-19 01:39 GMT
Editor : Lissy P | By : Web Desk

ഡൽഹി: ഹനുമാൻ ജയന്തി ഘോഷയാത്രക്ക് പിന്നാലെ ജഹാംഗീർപുരി വർഗീയ സംഘർഷത്തിൽ ഡൽഹി പൊലീസിനെ പ്രതിക്കൂട്ടിലാക്കി വസ്തുതാന്വേഷണ റിപ്പോർട്ട്. 'തോക്കുകളും വാളുകളും മറ്റു ആയുധങ്ങളുമേന്തിയ 200 പേർ പ്രകോപന മുദ്രാവാക്യങ്ങളുമായി ഘോഷയാത്ര നടത്താൻ പോലീസ് അനുമതി നൽകി.വിദ്വേഷ മുദ്രാവാക്യങ്ങൾവിളിച്ചപ്പോൾ പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും' സി.പി.എം, സി.പി.ഐ അടക്കമുള്ള ഏഴ് ഇടതുപക്ഷ സംഘടനകളും ഒരുകൂട്ടം അഭിഭാഷകരും ചേർന്ന് തയാറാക്കിയ വസ്തുതാന്വേഷണ റിപ്പോർട്ടിൽ പറയുന്നു.വർഗീയ സംഘർഷം നടന്ന സമയത്ത് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് ആദേഷ് ഗുപ്തയും ഹൻസ്‌രാജ് ഹൻസ് എം.പിയും പൊലീസ് സ്‌റ്റേഷനിൽ വാർത്താസമ്മേളനം നടത്തിയത് ഞെട്ടിച്ചുവെന്നും വസ്തുതാന്വേഷണ സംഘം പറഞ്ഞു.

Advertising
Advertising

അതേസമയം ജഹാംഗീർപുരി സംഘർഷത്തിൽ ഇരു സമുദായങ്ങളിൽ നിന്നുള്ളവരെയും അറസ്റ്റ് ചെയ്തുവെന്നും ഇരുകൂട്ടർക്കുമെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഡൽഹി പൊലീസ് പറഞ്ഞു.പക്ഷപാതപരമായ അന്വേഷണമാണ് നടക്കുന്നതെന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് പൊലീസ് വിശദീകരണം. പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്നും ഡൽഹി പൊലീസ് കമീഷണർ രാകേഷ് അസ്താന പറഞ്ഞു. കുറ്റവാളിയെന്ന് കാണുന്ന ഏത് വ്യക്തിയെയും ജാതിയും മതവും സമുദായവും വർഗവും നോക്കാതെ പിടികൂടുമെന്നും രാകേഷ് അസ്താനപറഞ്ഞു.

ജഹാംഗീർപുരിയിലുണ്ടായ അക്രമസംഭവങ്ങളിൽ പൊലീസി ന്‍റെ പങ്ക് അന്വേഷിക്കണമെന്ന് സി.പി. എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദകാരാട്ട് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ഡൽഹി പൊലീസ് കമീഷണർക്ക് കത്തയച്ചു. ആയുധം കൊണ്ടുപോകാൻ പൊലീസ് അനുമതി നൽകിയോ, മുദ്രാവാക്യങ്ങൾ വിളിച്ച് മസ്ജിദിന് മുന്നിൽ നിൽക്കാൻ അനുവദിച്ചത് ആരാണ് തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News