ക്ലാസ് മുറിയില്‍ വച്ച് പെണ്‍കുട്ടികളെ അശ്ലീല വീഡിയോ കാണിച്ചു; അധ്യാപകനെ കൈകാര്യം ചെയ്ത് നാട്ടുകാര്‍

ജാർഖണ്ഡിലെ പശ്ചിമ സിംഗ്ഭും ജില്ലയിലാണ് സംഭവം

Update: 2022-09-30 05:47 GMT

ചൈബാസ: ക്ലാസ് മുറിയില്‍ വച്ച് വിദ്യാര്‍ഥിനികളെ അശ്ലീല വീഡിയോ കാണിക്കുകയും അനാവശ്യമായി സ്പര്‍ശിക്കുകയും ചെയ്ത അധ്യാപകനെ കൈകാര്യം ചെയ്ത് നാട്ടുകാര്‍. രോഷാകുലരായ നാട്ടുകാര്‍ അധ്യാപകന്‍റെ മുഖത്ത് കറുത്ത മഷി ഒഴിക്കുകയും കഴുത്തില്‍ ചെരിപ്പുമാല അണിയിക്കുകയും ചെയ്തു.

ജാർഖണ്ഡിലെ പശ്ചിമ സിംഗ്ഭും ജില്ലയിലെ നോമുണ്ടി ബ്ലോക്കിലെ സ്കൂളിലാണ് സംഭവം. സ്കൂളിലെ ആറ് പെണ്‍കുട്ടികളോടാണ് അധ്യാപകന്‍ മോശമായി പെരുമാറിയത്. സംഭവത്തെക്കുറിച്ച് അറിഞ്ഞ ഗ്രാമവാസികള്‍ ബുധനാഴ്ച പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ യാതൊരു നടപടിയും പൊലീസ് സ്വീകരിച്ചില്ല. വ്യാഴാഴ്ച ഗ്രാമത്തിലെ സ്ത്രീകള്‍ ഇയാളെ പിടികൂടി മുഖത്ത് കറുത്ത മഷി ഒഴിക്കുകയും ചെരിപ്പുമാല ഇടീക്കുകയുമായിരുന്നു. തുടര്‍ന്ന് ബഡാജംദ പ്രദേശത്തെ തെരുവിലൂടെ ഇയാളെ നടത്തിക്കുകയും ചെയ്തു. എന്നാല്‍ ഇതിനിടെ പൊലീസ് സ്ഥലത്തെത്തി പ്രതിയെ രക്ഷപ്പെടുത്തി. അധ്യാപകനെ ജയിലിലടക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാർ പൊലീസ് ഔട്ട്‌പോസ്റ്റിനു പുറത്ത് ധർണ നടത്തിയതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. വിഷയം പരിശോധിച്ചുവരികയാണെന്ന് ബദജംദ പൊലീസ് സ്റ്റേഷന്‍റെ ഓഫീസർ ഇൻ ചാർജ് ബസുദേവ് ​​ടോപ്പോ പറഞ്ഞു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News