വിജയ് രൂപാനിയുടെ രാജി സംസ്ഥാന തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടെന്ന് ജിഗ്‌നേഷ് മേവാനി

രൂപാനിയുടെ പ്രവർത്തനത്തിൽ ബി.ജെ.പി കേന്ദ്ര നേതൃത്വം അസന്തുഷ്ടി പ്രകടിപ്പിച്ചതോടെയാണ് രാജി

Update: 2021-09-11 15:02 GMT
Advertising

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന വിജയ് രൂപാനിയുടെ രാജി 2022 ലെ സംസ്ഥാന തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്ന് ഗുജറാത്തിലെ സ്വതന്ത്ര എം.എൽ.എ ജിഗ്‌നേഷ് മേവാനി. കോവിഡ് പ്രതിസന്ധി പരിഹരിക്കുന്നതിൽ പരാജയപ്പെട്ടതിനാലാണ് രാജിയെങ്കിൽ സംസ്ഥാനത്തെ ജനങ്ങൾ അദ്ദേഹത്തെ അഭിനന്ദിക്കുമായിരുന്നെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

സംസ്ഥാനത്ത് പുത്തനുണർവും ഊർജവും ഉണ്ടാകാനാണെന്ന് അവകാശപ്പെട്ടാണ് വിജയ് രൂപാനി പെടുന്നനെ രാജി വെച്ചത്.

എന്നാൽ രൂപാനിയുടെ പ്രവർത്തനത്തിൽ ബി.ജെ.പി കേന്ദ്ര നേതൃത്വം അസന്തുഷ്ടി പ്രകടിപ്പിച്ചതോടെയാണ് രാജിയെന്നാണ് വിവരം.

കഴിഞ്ഞ മേയിൽ സംസ്ഥാനം കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തില്ലെന്ന് ആരോപിക്കപ്പെട്ടിരുന്നു. ജൂലൈയിൽ, ഗുജറാത്തിലെ ഒരു സർക്കാർ ആശുപത്രിയിൽ ചികിത്സയിലുള്ള പക്ഷാഘാതം ബാധിച്ച കോവിഡ് രോഗിയുടെ മുഖത്ത് ഉറുമ്പുകൾ ഇഴയുന്ന വിഡിയോ പുറത്തുവന്നതും വിവാദമായി. ആശുപത്രികളിലെ അഗ്‌നി സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച സുപ്രീം കോടതി ഉത്തരവിൽ ഇളവ് നൽകി സർക്കാർ ഉത്തരവ് കൊണ്ടുവന്നത് സുപ്രീംകോടതി സ്‌റ്റേ ചെയ്തിരുന്നു.

കർണാടകയിലും ഉത്തരാഖണ്ഡിലും ബി.ജെ.പി മുഖ്യമന്ത്രിമാരെ മാറ്റിയിരുന്നു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News