കേരളത്തിൽ നേട്ടമുണ്ടാക്കി ജിയോ; പുതിയ കണക്കുകൾ നൽകുന്ന സൂചനയെന്ത് ?

ദേശിയ തലത്തിൽ എയർടെല്ലിനെ മറികടന്ന് ബിഎസ്എൻഎൽ കുതിപ്പ്

Update: 2025-11-01 11:18 GMT

കൊച്ചി: ടെലകോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്ക് പ്രകാരം കേരളത്തിൽ നേട്ടമുണ്ടാക്കി റിലയൻസ് ജിയോ. ട്രായുടെ കണക്കുകൾ പ്രകാരം കേരളത്തിൽ പുതിയ 66000 പുതിയ ഉപഭോക്താക്കളെ ജിയോക്ക് ലഭിച്ചിട്ടുണ്ട്. പുതിയ ഉപഭോക്താക്കൾ കൂടി എത്തിയതോടെ കേരളത്തിലെ മൊത്തം ഉപഭോക്താക്കളുടെ എണ്ണം 1.1 കോടിയായി ഉയർന്നു.

വയർലൈൻ വിഭാഗത്തിലും ജിയോ നേട്ടമുണ്ടാക്കിയിട്ടുണ്ട്. പുതിയ 14,841 വയർലൈൻ ഉപഭോക്താക്കളെ ജിയോക്ക് ലഭിച്ചു. അതോടെ കേരളത്തിലെ മൊത്തം വയർലൈൻ വരിക്കാരുടെ എണ്ണം 5.41 ലക്ഷമായി. ദേശിയ തലത്തിലും ജിയോക്ക് നേട്ടമുണ്ടാക്കാനായിട്ടുണ്ട്. ദേശിയ തലത്തിൽ 32.49 ലക്ഷം പുതിയ വയർലെസ് ഉപഭോക്താക്കളേയും 2.12 വയർലൈൻ ഉപഭോക്താക്കളേയും നേടാൻ ജിയോക്ക് സാധിച്ചിട്ടുണ്ട്. 2025 സെപ്റ്റംബറിലെ കണക്ക് പ്രകാരം പുതിയ വരിക്കാരുടെ എണ്ണത്തിൽ എയർടെല്ലിനെ ബിഎസ്എൻഎൽ മറികടന്നിട്ടുണ്ട്.

5.24 ലക്ഷം പുതിയ ഉപഭോക്താക്കളെയാണ് ദേശിയ തലത്തിൽ ബിഎസ്എൻഎല്ലിന് ലഭിച്ചത്. ഭാരതി എയർടെല്ലിന് ലഭിച്ചത് 4.37 ലക്ഷം ഉപഭോക്താക്കളെയാണ്. വോഡാഫോൺ-ഐഡിയ തുടർച്ചയായി മൊബൈൽ ഉപഭോക്താക്കളെ നഷ്ടപ്പെടുത്തി എന്നും കണക്കുകൾ പറയുന്നു. പുതിയ ഉപഭോക്താക്കളുടെ വരവോടെ റിലയൻസ് ജിയോയുടെ മൊത്തം സബ്‌സ്‌ക്രൈബർ എണ്ണം ആദ്യമായി 50 കോടി കടന്നു. ഇപ്പോഴത്തെ മൊത്തം ഉപഭോക്തൃസംഖ്യ 50.64 കോടിയാണ്.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News