'ഇസ്രയേലില്‍ ഏറ്റവും ജനപ്രീതിയുള്ള നേതാവാണ് താങ്കള്‍, എന്‍റെ പാര്‍ട്ടിയില്‍ ചേരൂ'; നരേന്ദ്ര മോദിയോട് ഇസ്രയേല്‍ പ്രധാനമന്ത്രി

ഗ്ലാസ്‌ഗോവിൽ വച്ച് നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിക്കിടെയാണ് നഫ്താലി ബെന്നറ്റും നരേന്ദ്രമോദിയും കൂടിക്കാഴ്ച നടത്തിയത്

Update: 2021-11-02 16:35 GMT

ഇസ്രായേലിൽ ഏറ്റവും ജനപ്രീതിയുള്ള നേതാക്കന്മാരിൽ ഒരാളാണ് നരേന്ദ്ര മോദിയെന്ന് ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്. ഗ്ലാസ്‌ഗോവിൽ വച്ച് നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിക്കിടെ നടന്ന കൂടിക്കാഴ്ചയിലാണ് നഫ്താലി ബെന്നറ്റ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ  ഇക്കാര്യമറിയിച്ചത്. നരേന്ദ്രമോദിയെ തന്‍റെ പാർട്ടിയിൽ ചേരാൻ ബെന്നറ്റ് സ്വാഗതം ചെയ്തു.

'ഇസ്രയേലിൽ ഏറ്റവും ജനപ്രീതിയുള്ള നേതാവാണ് താങ്കള്‍. വരൂ എന്‍റെ  പാർട്ടിയിൽ ചേരൂ'. നഫ്താലി ബെന്നറ്റ് പറഞ്ഞു. ബെന്നറ്റ് പ്രധാനമന്ത്രിയെ തന്‍റെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്ന വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്.

Advertising
Advertising

'രണ്ട് അതുല്യ നാഗരികതകളാണ് നമ്മുടേത്. ഇസ്രയേലും ഇന്ത്യയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ നരേന്ദ്രമോദിക്കുള്ള പങ്ക് വലുതാണ്. ഇരുരാജ്യങ്ങളുടേയും പ്രശോഭിതമായ ഭാവിക്ക് വേണ്ടി നമുക്കൊരുമിച്ച് പ്രയത്‌നിക്കാം'. ഇസ്രയേൽ പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു

ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിനും നരേന്ദ്രമോദിക്കും ഇടയിലുള്ള ആദ്യ ഔദ്യോഗിക കൂടിക്കാഴ്ചയാണിത്. ഇസ്രയേൽ പൊതു തെരഞ്ഞെടുപ്പിൽ മുൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പരാജയപ്പെടുത്തിയാണ് നെഫ്താലി ബെന്നറ്റ് അധികാരത്തിലേറിയത്.



Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News