സുപ്രിംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി.ആർ ഗവായ് ചുമതലയേറ്റു

കെ.ജി ബാലകൃഷ്ണന് ശേഷം ചീഫ് ജസ്റ്റിസാകുന്ന രണ്ടാമത്തെ ദലിത് വ്യക്തിയാണ്

Update: 2025-05-14 05:00 GMT
Editor : ലിസി. പി | By : Web Desk

ന്യൂഡല്‍ഹി: സുപ്രിംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി.ആർ ഗവായ്  സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേറ്റു. ബുദ്ധമത വിശ്വാസി ആദ്യ ചീഫ് ജസ്റ്റിസാകുന്ന മുഹൂർത്തത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്.

രാജ്യത്തിന്റെ 52-ാമത് ചീഫ് ജസ്റ്റിസായാണ് ഗവായ് ചുമതലയേല്‍ക്കുന്നത്. കെ.ജി ബാലകൃഷ്ണന് ശേഷം ചീഫ് ജസ്റ്റിസാകുന്ന രണ്ടാമത്തെ ദലിത് വ്യക്തിയാണ് ഗവായ്. രാഷ്ട്രപതി ഭവനിൽ രാവിലെ പത്തിന് നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലികൊടുക്കുത്തു.

Advertising
Advertising

ഈ വർഷം നവംബർ 23 വരെയാണ് ഗവായിയുടെ കാലാവധി. മഹാരാഷ്ട്ര  സ്വദേശിയായ ഗവായ്  1985 ലാണ് അഭിഭാഷകനായത്. 2019ലാണ് സുപ്രിം കോടതി ജഡ്ജിയായി നിയമിതനാകുന്നത്. 

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News