സുപ്രിം കോടതി ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

രാഷ്‌ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കും

Update: 2024-11-11 01:49 GMT

ഡല്‍ഹി: രാജ്യത്തിന്‍റെ 51-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ്  ഖന്ന ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏൽക്കും . രാഷ്‌ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കും . രാഷ്‌ട്രപതി ഭവനിൽ രാവിലെ 10 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ് . 2005 ൽ ഡൽഹി ഹൈക്കോടതി ജഡ്ജിയായി നിയമിതനായ ജസ്റ്റിസ് സഞ്ജീവ് ഖന്ന 2019 ലാണ് സുപ്രിം കോടതിയിലേക്കെത്തുന്നത്.

വോട്ടിങ് മെഷീന്‍റെ വിശ്വാസ്യത ഉറപ്പ് വരുത്തുകയും തെരഞ്ഞെടുപ്പ് ബോണ്ട് റദ്ദാക്കുകയും ചെയ്ത ബെഞ്ചുകളിൽ അംഗമായിരുന്നു. ഡൽഹി മുഖ്യമന്ത്രി ആയിരിക്കെ അരവിന്ദ് കെജ്‌രിവാളിന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അനുമതി നൽകിയത് ജസ്റ്റിസ് സഞ്ജീവ് ഖന്ന നയിച്ച കോടതിയാണ്.

Advertising
Advertising

ഖന്ന ചുമതലയേല്‍ക്കുമ്പോള്‍ പിതൃസഹോദരനെകുറിച്ചുള്ള ഓർമയും ഡൽഹിയിലെ അഭിഭാഷക കൂട്ടായ്മകളിൽ ചർച്ചയാവുന്നുണ്ട്. ചുണ്ടിനും കോപ്പയ്ക്കും ഇടയിൽ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് പദവി നഷ്ടപ്പെട്ട ജസ്റ്റിസ് എച്ച്. ആർ ഖന്നയുടെ സഹോദര പുത്രനാണ് ഇന്ന് ചുമതലയേൽക്കുന സഞ്ജീവ് ഖന്ന .

ഭരണാധികാരികളുടെ താല്പര്യത്തെക്കാൾ സ്വന്തം നിയമബോധ്യത്തിനു മുൻ തൂക്കം നൽകിയപ്പോഴാണ് പരമോന്നത കോടതിയിലെ മുഖ്യ ന്യായാധിപ കസേര ഖന്നയിൽ നിന്നും അകന്നു പോയത്. അടിയന്തരാവസ്ഥകാലത്ത് എടുത്ത നിലപാടാണ്, അന്നത്തെ ഇന്ദിരാ ഗാന്ധി സർക്കാരിന് ജസ്റ്റിസ് ഖന്നയെ അനഭിമതനാക്കിയത്. അടിയന്തരാവസ്ഥകാലത്ത് ഹേബിയസ് കോർപസ് ഹരജി നിലനിൽക്കില്ലെന്നു സുപ്രിം കോടതി വിധിച്ചു . ഭരണ ഘടന ബെഞ്ചിലെ അഞ്ചിൽ നാലു പേരും സർക്കാരിന് അനുകൂലമായ വിധി എഴുതിയപ്പോൾ ജസ്റ്റിസ് ഖന്ന പുറംതിരിഞ്ഞു നിന്നു. ഈ ഒറ്റയാൻ കേന്ദ്രത്തിന്‍റെ കണ്ണിലെ കരടായി ഭരണഘടനയുടെ അടിസ്ഥാന സ്വഭാവം ഒരിയ്ക്കലും മാറ്റാൻ പാടില്ലെന്നും ഭരണ ഘടന തോന്നിയപടി കൈകാര്യം ചെയ്യാനാവില്ലെന്നും ഇതിനകം കേശവാനന്ദ് ഭാരതി കേസിൽ വിധിഎഴുതുകയും ചെയ്തിരുന്നു .

സീനിയോറിറ്റിയിൽ മുന്നിലുള്ള ഖന്നയെ മറികടന്നു ജസ്റ്റിസ് എം.എച്ച് ബേഗിനെ ഇന്ദിര സർക്കാർ ചീഫ് ജസ്റ്റിസാക്കി. അവഗണയിൽ പ്രതിഷേധിച്ചു , രാജി നൽകി ജസ്റ്റിസ് ഖന്ന സുപ്രിം കോടതിയുടെ പടിയിറങ്ങി. സോഷ്യലിസവും മതനിരപേക്ഷതയും നീക്കം ചെയ്യണമെന്ന ഹരജി ആഴ്ചകൾക്കു മുന്നിൽ ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ മുന്നിൽ എത്തിയിരുന്നു . ഈ രണ്ട് ആശയങ്ങളും ഭരണഘടനയുടെ അടിസ്ഥാന ഘടകമാണെന്ന നിലപാടാണ് ജസ്റ്റിസ് ഖന്ന സ്വീകരിച്ചത് .

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News