മദ്യനയക്കേസ്; കെ. കവിതയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

ഡല്‍ഹി റൗസ് അവന്യൂ കോടതിയുടെതാണ് നടപടി

Update: 2024-04-15 06:41 GMT

ഡല്‍ഹി: ഡല്‍ഹി മദ്യനയ കേസില്‍ ബി.ആര്‍.എസ് നേതാവ് കെ കവിതയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഏപ്രില്‍ 23 വരെയാണ് ജുഡീഷ്യല്‍ കസ്റ്റഡി. ഡല്‍ഹി റൗസ് അവന്യൂ കോടതിയുടെതാണ് നടപടി.

മാര്‍ച്ച് 15ന് അറസ്റ്റിലായ കവിത സി.ബി.ഐ കസ്റ്റഡിയിലായിരുന്നു. ഡല്‍ഹി മദ്യനയ രൂപീകരണത്തിലും നടപ്പാക്കലിലും ആനുകൂല്യം ലഭിക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും മനീഷ് സിസോദിയയും ഉള്‍പ്പെടെ എ.എ.പിയുടെ ഉന്നത നേതാക്കളുമായി കവിത ഗൂഢാലോചന നടത്തിയതായാണ് ഇ.ഡിയുടെ ആരോപണം. ഡല്‍ഹി മദ്യനയത്തിന്റെ പ്രയോജനം ലഭിക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായും എ.എപി നേതാവ് മനീഷ് സിസോദിയയുമായും കവിത ഗൂഢാലോചന നടത്തിയെന്നും പകരമായി നേതാക്കള്‍ക്കു 100 കോടി കൈമാറിയെന്നും ഇ.ഡി വെളിപ്പെടുത്തിയിരുന്നു.

ഇ.ഡി അറസ്റ്റ് ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ കെജ്‌രിവാള്‍ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

Tags:    

Writer - ഫായിസ ഫർസാന

contributor

Editor - ഫായിസ ഫർസാന

contributor

By - Web Desk

contributor

Similar News