''രാമജന്മഭൂമിക്കു വേണ്ടി മുഖ്യമന്ത്രി പദവി ത്യജിച്ച ബാബുജി; മികച്ച ഭരണാധികാരി''- കല്യാൺ സിങ്ങിനെ പ്രശംസിച്ച് അമിത് ഷാ

അദ്വാനി ജന്മഭൂമിക്കുവേണ്ടി രഥയാത്ര നടത്തിയപ്പോൾ കർസേവകർക്കെതിരെ വെടിവച്ചവരാണ് സമാജ്‌വാദി പാർട്ടിയെന്നും അമിത് ഷാ

Update: 2021-12-30 16:52 GMT
Editor : Shaheer | By : Web Desk

ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള റാലിയിലും രാമക്ഷേത്ര വിഷയം ഉയര്‍ത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബാബരി മസ്ജിദ് തകർക്കപ്പെട്ട സമയത്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്ന കല്യാൺ സിങ്ങിനെ പ്രശംസിച്ചായിരുന്നു അമിത് ഷാ രാമക്ഷേത്ര വിഷയം ഉന്നയിച്ചത്.

രാമജന്മഭൂമിക്കുവേണ്ടി സ്വന്തം സ്ഥാനം തെറിച്ചയാളാണ് കല്യാൺ സിങ്ങെന്ന് അമിത് ഷാ പറഞ്ഞു. ''മികച്ച ഭരണം എങ്ങനെയാകണമെന്ന് കാണിച്ചയാളാണ് അദ്ദേഹം. തെരഞ്ഞെടുപ്പുകൾ അടുക്കുമ്പോൾ അഖിലേഷ് യാദവ് കല്യാൺ സിങ്ങിനെ ഓർക്കില്ല. പകരം ജിന്നയെയാണ് ഓർക്കുന്നത്. ജിന്നയ്ക്ക് സ്തുതിപാടുന്നയാൾക്ക് നിങ്ങൾ വോട്ട് ചെയ്യുമോ?''- പ്രസംഗത്തിൽ അമിത് ഷാ ചോദിച്ചു.

Advertising
Advertising

അദ്വാനി ജന്മഭൂമിക്കുവേണ്ടി രഥയാത്ര നടത്തിയപ്പോൾ കർസേവകർക്കെതിരെ വെടിവച്ചവരാണ് സമാജ്‌വാദി പാർട്ടിയെന്നും അമിത് ഷാ ആരോപിച്ചു. എന്നാൽ, നമ്മുടെ പ്രധാനമന്ത്രി മോദിയാണ് രാമക്ഷേത്രത്തിനു വേണ്ടി ഭൂമിപൂജ നടത്തിയത്. നിങ്ങൾ എത്ര ശക്തമായി ശ്രമിച്ചാലും ആകാശം മുട്ടുന്ന രാമക്ഷേത്രം ഏതാനും മാസങ്ങൾക്കുള്ളിൽ ഉയരുമെന്നും അമിത് ഷാ വ്യക്തമാക്കി.

എസ്പി സർക്കാരിന്റെ കാലത്ത് ബാഹുബലി നമ്മുടെ സഹോദരിമാരെയും മക്കളെയും പീഡിപ്പിക്കുകയായിരുന്നു. എന്നാൽ, യോഗി ആദിത്യനാഥ് ഭരണത്തിൽ ബാഹുബലികളെ കാണാതായി. പകരം, ബജ്രങ്ബലി മാത്രമേയുള്ളൂവെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News