നടൻ പ്രകാശ് രാജിന് കന്ന‍ഡ രാജ്യോത്സവ അവാർഡ്

കർണാടക സർക്കാർ നൽകുന്ന രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയാണ് രാജ്യോത്സവ അവാർഡ് എന്ന് അറിയപ്പെടുന്ന രാജ്യോത്സവ പ്രശസ്തി

Update: 2025-10-30 13:59 GMT

ബംഗളൂരു: 2025ലെ കന്നട രാജ്യോത്സവ അവാർഡ് നടൻ പ്രകാശ് രാജ് ഉൾപ്പെടെ 70 പേർക്ക്. പ്രകാശ് രാജിന് പുറമെ മുതിർന്ന പത്രപ്രവർത്തകൻ ബി.എം ഹനീഫ്, എഴുത്തുകാരൻ റഹമത്ത് തരികെരെ, സാഹിത്യ നിരൂപകൻ രാജേന്ദ്ര ചെന്നി, എൻആർഐ സംരംഭകൻ സക്കറിയ ജോക്കാട്ടെ തുടങ്ങിയവർ അവാർഡിന് അർഹരായി.



കർണാടക സർക്കാർ നൽകുന്ന രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയാണ് രാജ്യോത്സവ അവാർഡ് എന്ന് അറിയപ്പെടുന്ന രാജ്യോത്സവ പ്രശസ്തി. വിവിധ മേഖലകളിലെ നേട്ടങ്ങൾക്കും സേവനങ്ങൾക്കും വ്യക്തികളെയും സംഘടനകളെയും അംഗീകരിക്കുന്നതിനായി സംസ്ഥാന രൂപവത്കരണ ദിനമായ നവംബർ ഒന്നിനാണ് എല്ലാ വർഷവും ഈ അവാർഡ് സമ്മാനിക്കുന്നത്. 

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News