"നിങ്ങളാണ് ഇവിടെ രോഗം പരത്തിയത്"; കോവിഡ് ബാധിതനായ കെജ്‍രിവാളിനോട് കപില്‍ മിശ്ര

കെജ്‍‌രിവാള്‍ സൂപ്പര്‍ സ്പ്രെഡര്‍ ആണെന്ന് കപില്‍ മിശ്ര

Update: 2022-01-04 14:00 GMT
Advertising

മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളാണ് ഡൽഹിയിൽ കോവിഡ് വ്യാപിപ്പിക്കുന്നതെന്ന്  ബി.ജെ.പി നേതാവ് കപിൽ മിശ്ര. അരവിന്ദ് കെജ്‍രിവാളിന് ഇന്ന് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് കപിൽ മിശ്രയുടെ വിവാദ പരാമർശം. ഡൽഹിയിൽ കോവിഡ് വ്യാപിക്കുമ്പോള്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സംസ്ഥാനങ്ങളില്‍ കെജ്‍രിവാള്‍ റാലികളില്‍ പ്രസംഗിച്ചു നടക്കുകയായിരുന്നു എന്നാണ് കപിൽ മിശ്ര പറഞ്ഞത്. മുൻ ആം ആദ്മി പാർട്ടി നേതാവാണ് കപില്‍ മിശ്ര 

"ലക്നൗവിലും പട്യാലയിലും ഗോവയിവുമൊക്കെ കോവിഡ് പരത്തിയത് ആരാണ്. അരവിന്ദ് കെജ്‍രിവാള്‍  നിങ്ങൾ ഒരു സൂപ്പർ സ്‌പ്രെഡർ ആണ്. കപിൽ മിശ്ര ട്വീറ്റ് ചെയ്തു.

ഇന്നാണ് തനിക്ക് കോവിഡ് ബാധിച്ചുവെന്ന കാര്യം കെജ്‍രിവാള്‍ അറിയിച്ചത്. കെജ്‍രിവാളിന്‍റെ ട്വീറ്റ് പങ്കുവച്ചാണ് കപില്‍ മിശ്ര ഈ പരാമര്‍ശം നടത്തിയത്. 

"എന്റെ കോവിഡ് പരിശോധനാ ഫലം പുറത്ത് വന്നു. ടെസ്റ്റ് പോസിറ്റീവാണ്. ഇപ്പോള്‍ വീട്ടിൽ ഐസൊലേഷനിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഞാനുമായി അടുത്തബന്ധം പുലർത്തിയവർ ഐസൊലേഷനിൽ പ്രവേശിക്കണമെന്നും ടെസ്റ്റ് ചെയ്യണമെന്നും അഭ്യർത്ഥിക്കുന്നു." കെജ്രിവാൾ കുറിച്ചു.

ഡൽഹിയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കോവിഡ് വ്യാപനം രൂക്ഷമാണ്. കഴിഞ്ഞ ദിവസം മാത്രം 4099 പുതിയ കോവിഡ് കേസുകളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.  

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News