കർണാടകയിൽ ബസ് നിരക്ക് വർധിപ്പിച്ചു; നാളെ മുതൽ പ്രാബല്യത്തിൽ

നിരക്ക് വർധനവ് കേരളത്തിലേക്കുൾപ്പെടെ ദീർഘദൂര പ്രീമിയം ബസ് സർവീസുകളെയും ബാധിക്കും

Update: 2026-11-04 11:51 GMT

ബം​ഗളൂരു: കർണാടകയിൽ ബസ് ടിക്കറ്റ് നിരക്കുകൾ വർധിപ്പിച്ചു. കർണാടക ആർടിസിയടക്കം നാല് ട്രാൻസ്പോർട്ട് കോർപ്പറേഷനുകളിലും ടിക്കറ്റ് നിരക്ക് വർധിക്കും. ബംഗളൂരു മെട്രോ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) ബസുകളിൽ ഇനിമുതൽ മിനിമം നിരക്ക് 10 രൂപയാകും. പരമാവധി ഒമ്പത് രൂപ വരെയാണ് വർധന.

ഈ നിരക്ക് വർധനവ് കേരളത്തിലേക്കുള്ളത് ഉൾപ്പെടെയുള്ള ദീർഘദൂര പ്രീമിയം ബസ് സർവീസുകളെയും ബാധിക്കും. പുതിയ ടിക്കറ്റ് നിരക്കുകൾ നാളെ മുതൽ പ്രാബല്യത്തിൽ വരും. ചിക്കബല്ലാപൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ നിരക്ക് വർധിപ്പിക്കുന്ന കാര്യം മാധ്യമപ്രവർത്തകരോട് കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി ബൈരതി സുരേഷ് പറഞ്ഞിരുന്നു. ഒരു വർഷത്തിനിടെ കേന്ദ്ര സർക്കാർ അഞ്ച് തവണ ഡീസൽ വില വർധിപ്പിച്ചതിനാൽ നാല് സംസ്ഥാന ​ഗതാ​ഗത കോർപറേഷനുകൾക്ക് പ്രതിവർഷം 2000 കോടിയുടെ നഷ്ടം സംഭവിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.

Tags:    

Writer - അഭിരാമി ഒതയോത്ത്

contributor

Editor - അഭിരാമി ഒതയോത്ത്

contributor

By - Web Desk

contributor

Similar News