തല മറയുന്ന വസ്ത്രങ്ങൾ നിരോധിച്ച് കർണ്ണാടക എക്സാമിനേഷൻ അതോറിറ്റി

വിവിധ വകുപ്പുകളിലേക്ക് നവംബർ 18,19 തിയ്യതികളിൽ നടക്കുന്ന പരീക്ഷകളിലാണ് നിരോധനം

Update: 2023-11-14 09:17 GMT

ബെംഗളുരു: തല മറയുന്ന വസ്ത്രങ്ങൾ നിരോധിച്ച് കർണ്ണാടക എക്സാമിനേഷൻ അതോറിറ്റി (കെ.ഇ.എ). വിവിധ വകുപ്പുകളിലേക്ക് നവംബർ 18,19 തിയ്യതികളിൽ നടക്കുന്ന പരീക്ഷകളിലാണ് നിരോധനം. തലയോ, ചെവിയോ, വായയോ മറയുന്ന വസ്ത്രങ്ങൾ ധരിക്കാൻ പാടില്ല.

പരീക്ഷാ ഹാളിൽ ഫെയ്സ് മാസ്‌ക്ക്, ഷൂ എന്നിവ ധരിക്കാൻ പാടില്ല. എല്ലാ തരം ഇലക്ടോണിക് ഉപകരണങ്ങൾക്കും നിരോധനമുണ്ട്. സർക്കാർ വകുപ്പുകളിലേക്കുള്ള റിക്രൂട്ട്മെന്റ് പരീക്ഷകളിൽ കോപ്പിയടി വ്യാപകമായ സാഹചര്യത്തിലാണ് പ്രത്യേക ഡ്രസ്സ് കോഡ് നിർദ്ദേശങ്ങളെന്ന് കെ.ഇ.എ വ്യക്തമാക്കി.


Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News