ജമ്മു കശ്മീരിൽ ഏറ്റുമുട്ടലിൽ നാല് ഭീകരരെ വധിച്ചു

കൊല്ലപ്പെട്ട ഭീകരരിൽ സീരിയൽ താരം അമ്രീൻ ഭട്ടിന്റെ ഘാതകരും ഉൾപ്പെട്ടിട്ടുണ്ട്. മൂന്ന് ദിവസങ്ങൾക്കിടെ 10 ഭീകരരെയാണ് സുരക്ഷാസേന വധിച്ചത്.

Update: 2022-05-27 02:08 GMT

ശ്രീനഗർ: ജമ്മു കശ്മീരിലെ അവന്തിപുരയിലും സൗറയിലുമുണ്ടായ ഏറ്റമുട്ടലിൽ നാല് ഭീകരരെ സൈന്യം വധിച്ചു. ലഷ്‌കർ ഇ ത്വയ്ബ തീവ്രവാദികളാണ് കൊല്ലപ്പെട്ടത്. ഇവരിൽനിന്ന് ആയുധങ്ങളും കണ്ടെത്തി. ഇന്നലെ രാത്രിയാണ് ഏറ്റുമുട്ടലുണ്ടായത്.

കൊല്ലപ്പെട്ട ഭീകരരിൽ സീരിയൽ താരം അമ്രീൻ ഭട്ടിന്റെ ഘാതകരും ഉൾപ്പെട്ടിട്ടുണ്ട്. മൂന്ന് ദിവസങ്ങൾക്കിടെ 10 ഭീകരരെയാണ് സുരക്ഷാസേന വധിച്ചത്. ഇതിൽ മൂന്ന് ജയ്‌ശെ മുഹമ്മദ് ഭീകരരും ഉൾപ്പെടുന്നുണ്ട്. സൈന്യവും പൊലീസും സംയുക്തമായാണ് ഭീകരർക്കായി തിരച്ചിൽ നടത്തുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News