'രാഷ്ട്രീയ പാർട്ടി രൂപീകരിക്കും, അടുത്ത തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും': കെ.കവിത

പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് പിതാവും പാർട്ടി മേധാവിയുമായ കെ ചന്ദ്രശേഖർ റാവു സസ്പെൻഡ് ചെയ്തതിന് പിന്നാലെയാണ് കവിതയുടെ പ്രഖ്യാപനം

Update: 2026-01-06 03:14 GMT

ഹൈദരാബാദ്: രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും അടുത്ത തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും മുൻ ബിആർഎസ് നേതാവും ചന്ദ്രശേഖര്‍ റാവുവിന്റെ മകളുമായ കെ കവിത. നേരത്തെ രൂപീകരിച്ച സംഘടനയായ 'തെലങ്കാന ജാഗ്രതിയാകും' പാര്‍ട്ടിയായി മാറുക.

2028ന്റെ അവാസനത്തിലോ 2029ന്റെ തുടക്കത്തിലോ ആകും സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ്. 2006ൽ കവിത സ്ഥാപിച്ച സാംസ്കാരിക-സാമൂഹിക സംഘടനയാണ് തെലങ്കാന ജാഗ്രതി. സംസ്ഥാന രൂപീകരണ വേളയിലൊക്കെ സംഘടനയുടെ പ്രവര്‍ത്തനം സജീവമായിരുന്നു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് പിതാവും പാർട്ടി മേധാവിയുമായ കെ ചന്ദ്രശേഖര്‍ റാവു സസ്‌പെൻഡ് ചെയ്തതിന് പിന്നാലെയാണ് കവിതയുടെ പ്രഖ്യാപനം.

Advertising
Advertising

ബിആര്‍എസിന്റെ ഭാഗമായിരുന്നപ്പോള്‍ ലഭിച്ച തെലങ്കാന ലെജിസ്ലേറ്റീവ് കൗൺസിൽ അംഗത്വം സെപ്റ്റംബർ 3ന് കവിത രാജിവെച്ചിരുന്നു. അതേസമയം എം‌എൽ‌സി സ്ഥാനത്ത് നിന്നുള്ള  രാജി കൗൺസിൽ ചെയർപേഴ്‌സൺ ഗുത്ത സുഖേന്ദർ റെഡ്ഡി ഇതുവരെ സ്വീകരിച്ചില്ല. പിതാവിനെ കുറ്റപ്പടുത്താതെ ഒപ്പമുള്ളവര്‍ക്കെതിരെയാണ് കവിതയുടെ കടന്നാക്രമണം.

കാലേശ്വരം പദ്ധതി അഴിമതിയിൽ കെ ചന്ദ്രശേഖർ റാവുവിനെ ബലിയാടാക്കി മുൻ മന്ത്രി ടി ഹരീഷ് റാവുവും മുൻ എംപി ജെ സന്തോഷ് റാവുവും സ്വത്തുക്കൾ സമ്പാദിച്ചുവെന്നാണ് കവിത ആരോപിക്കുന്നത്. തന്റെ പിതാവ് കെസിആറിന് ചുറ്റുമുള്ളവരാണ് തനിക്കെതിരെ ഗൂഢാലോചന നടത്തിയത്, തന്നെ രാഷ്ട്രീയമായി ഒറ്റപ്പെടുത്തി ഒടുവിൽ പുറത്താക്കിയെന്നും കവിത വ്യക്തമാക്കിയിരുന്നു.

‘‘പാർട്ടി എന്നെ പൂർണമായി അപമാനിച്ചു. ഇഡിയും സിബിഐയും വേട്ടയാടിയപ്പോൾ പാർട്ടി എന്റെ കൂടെ നിന്നില്ല’’-ഡൽഹി മദ്യനയ കേസിൽ കേന്ദ്ര ഏജൻസികൾ അറസ്റ്റ് ചെയ്തതിനെ പരാമർശിച്ചും കവിത പറഞ്ഞു. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - റിഷാദ് അലി

Similar News