ഗ്യാൻവാപി മസ്ജിദ് കേസിൽ സുപ്രധാന വിധി ഇന്ന്; വ​രാ​ണ​സി​യി​ൽ നി​രോ​ധ​നാ​ജ്ഞ

പള്ളി വഖഫിന്റെ സ്വത്താണെന്നും സ്ത്രീകളുടെ ഹരജി നിലനിൽക്കില്ലെന്നതുമാണ് പള്ളി കമ്മിറ്റിയുടെ വാദം

Update: 2022-09-12 05:33 GMT
Editor : ലിസി. പി | By : Web Desk

ഗ്യാൻവാപി മസ്ജിദ് 

വാ​രാ​ണ​സി: ഗ്യാ​ൻ​വാ​പി പ​ള്ളി വ​ള​പ്പി​ൽ ആ​രാ​ധ​ന​ക്ക് അ​നു​മ​തി ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര​ജി​യി​ൽ ജി​ല്ല കോ​ട​തിയുടെ സുപ്രധാന വിധി ഇന്ന്.  ഇതിന്‍റെ പശ്ചാത്തലത്തില്‍ വരാണസിയിലും ​മസ്ജി​ദി​ലും പ​രി​സ​ര​ങ്ങ​ളി​ലും ക​ന​ത്ത സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി.

വ​രാ​ണ​സി​യി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ ഡ​ൽ​ഹി സ്വ​ദേ​ശി​ക​ളാ​യ ല​ക്ഷ്മി ദേ​വി, സീ​ത സാ​ഹു, രാ​ഖി സി​ങ്, മ​ഞ്ജു വ്യാ​സ്, രേ​ഖ പ​ദ​ക് എ​ന്നീ അ​ഞ്ചു സ്ത്രീ​ക​ൾ  പ​ള്ളി​ക്കു​ള്ളി​ൽ ഉ​ണ്ടെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന ദൃ​ശ്യ​മാ​യ​തും അ​ല്ലാ​ത്ത​തു​മാ​യ വി​ഗ്ര​ഹ​ങ്ങ​ൾ മു​മ്പാ​കെ പൂ​ജ ന​ട​ത്ത​ണ​മെ​ന്ന് ആവശ്യപ്പെട്ട് സി​വി​ൽ കോ​ട​തി​യി​ൽ ഹ​ര​ജി നല്‍കിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് അഞ്ജുമാൻ ഇസ്‍ലാമിയ മസ്ജിദ് കമ്മിറ്റി നൽകിയ ഹരജിയിലാണ് ജില്ലാ ജഡ്ജി എ.കെ.വിശ്വേശയാണ് വിധി പറയുന്നത്.

Advertising
Advertising

ഹരജികള്‍  തുടർന്നും കേൾക്കണോ  അതോ നിയമപരമായി നിലനിൽക്കുമോ എന്ന കാര്യത്തിൽ ജില്ലാ ജഡ്ജി എ.കെ വിശ്വേശ ഉത്തരവിട്ടേക്കും. വ​രാ​ണ​സി​യി​ൽ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ച​താ​യി പൊ​ലീ​സ് ക​മീ​ഷ​ണ​ർ സ​തീ​ഷ് അ​റി​യി​ച്ചു.

ഇരുവിഭാഗത്തിന്റെ വാദങ്ങള്‍ കേട്ട ശേഷം കഴിഞ്ഞ മാസം 24-നാണ് വിധി പറയാനായി മാറ്റിവെച്ചത്. കീഴ്‌ക്കോടതിയില്‍ നിന്ന് വരാണാസി ജില്ലാ കോടതിയിലേക്ക് കേസ് സുപ്രിം കോടതിയാണ് മാറ്റിയത്. വിഷയത്തിന്റെ സങ്കീർണ്ണതയും സംവേദനക്ഷമതയും കണക്കിലെടുത്ത്, വാരണാസിയിലെ സിവിൽ ജഡ്ജിയുടെ മുമ്പാകെയുള്ള സിവിൽ കേസ് യുപി ജുഡീഷ്യൽ സർവീസിലെ മുതിർന്നവരും പരിചയസമ്പന്നരുമായ ഒരു ജുഡീഷ്യൽ ഓഫീസറുടെ മുമ്പാകെ കേൾക്കുമെന്ന് സുപ്രിം കോടതി ഉത്തരവിട്ടിരുന്നു. ഹരജിയുടെ അടിസ്ഥാനത്തിൽ ഗ്യാ​ൻ​വാ​പി പള്ളിയുടെ ചിത്രീകരണം നടത്താൻ വാരണാസി സിവിൽ കോടതി ഉത്തരവിട്ടിരുന്നു. മസ്ജിദിലെ ചിത്രീകരണത്തിന്റെ റിപ്പോർട്ട് മുദ്രവച്ച കവറിൽ വാരണാസി കോടതിയിൽ സമർപ്പിച്ചെങ്കിലും മണിക്കൂറുകൾക്ക് ശേഷം ഹിന്ദു ഹരജിക്കാർ വിശദാംശങ്ങൾ പുറത്തുവിട്ടത് വിവാദമായിരുന്നു.

പള്ളിയിലെ 'വുദുഖാന'യില്‍ 'ശിവലിംഗം കണ്ടെത്തിയതായി റിപ്പോർട്ടിലുണ്ടായിരുന്നു. തുടര്‍ന്ന് ഈ കുളം സീൽ ചെയ്യാൻ അന്ന് കേസ് പരിഗണിച്ച ജഡ്ജി ഉത്തരവിട്ടിരുന്നു. അതേസമയം നൂറ്റാണ്ടുകൾ പഴക്കമുള്ള മസ്ജിദിനുള്ളിലെ ഈ ചിത്രീകരണം ഗ്യാ​ൻ​വാ​പി മസ്ജിദ് കമ്മിറ്റി സുപ്രിം കോടതിയിൽ ചോദ്യം ചെയ്തിരുന്നു. ഗ്യാൻവാപി പള്ളി വഖഫിന്റെ സ്വത്താണെന്നും സ്ത്രീകളുടെ ഹരജി നിലനിൽക്കില്ലെന്നതുമാണ് പള്ളി കമ്മിറ്റിയുടെ വാദം.  

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News