സിദ്ദു മൂസെവാലയെ കൊലപ്പെടുത്തിയത് പോലെ വധിക്കും; സഞ്ജയ് റാവത്തിന് വധഭീഷണി

സഞ്ജയ് റാവത്തിന്‍റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

Update: 2023-04-01 05:45 GMT

സഞ്ജയ് റാവത്ത്

മുംബൈ: ശിവസേന നേതാവ് സഞ്ജയ് റാവത്തിന് വധഭീഷണി. ലോറൻസ് ബിഷ്‌ണോയി സംഘത്തിൽ നിന്നാണ് ഭീഷണി. പഞ്ചാബി ഗായകൻ സിദ്ദു മൂസെവാലയെ കൊലപ്പെടുത്തിയത് പോലെ വധിക്കുമെന്നാണ് ഭീഷണി സന്ദേശം. സഞ്ജയ് റാവത്തിന്‍റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

വാട്ട്സാപ്പ് സന്ദേശത്തിലൂടെയായിരുന്നു വധഭീഷണി. ശിവസേന നേതാവിനെ ഡൽഹിയിൽ എകെ 47 തോക്കുപയോഗിച്ച് വെടിവച്ചു കൊല്ലുമെന്നായിരുന്നു സന്ദേശം.തന്‍റെ ജീവന് ഭീഷണയുള്ളതായി റാവത്ത് നേരത്തെ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ അറിയിച്ചിരുന്നു.തന്നെ കൊല്ലാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ മകന്‍ വാടക കൊലയാളിയെ ഏർപ്പാടാക്കിയെന്ന് ഫെബ്രുവരിയില്‍ സഞ്ജയ് വെളിപ്പെടുത്തിയിരുന്നു.

Advertising
Advertising

ബോളിവുഡ് നടൻ സൽമാൻ ഖാനെ ഇല്ലാതാക്കുമെന്ന് ബിഷ്‌ണോയി സംഘവും ഭീഷണിപ്പെടുത്തിയിരുന്നു. സിദ്ദു മൂസെവാലയുടെ അവസ്ഥയുണ്ടാകുമെന്നായിരുന്നു ഭീഷണിക്കത്ത്. കഴിഞ്ഞ ജൂണ്‍ 5ന് ബാന്ദ്രയില്‍ നിന്നാണ് കത്ത് ലഭിച്ചത്. കൃഷ്ണമൃഗത്തെ കൊന്ന സംഭവത്തില്‍ പരസ്യമായി മാപ്പ് പറയാതെ സല്‍മാന്‍ ഖാനോട് തന്‍റെ സമുദായാംഗങ്ങള്‍ ക്ഷമിക്കില്ലെന്ന് ലോറന്‍സ് ബിഷ്ണോയ് പറഞ്ഞിരുന്നു. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News