പവൻ ഖേഡയ്‌ക്കെതിരായ നിയമനടപടി തുടരുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ

രാഷ്ട്രീയത്തിലാരും സംസ്കാരമില്ലാത്ത ഭാഷ ഉപയോഗിക്കരുതെന്നും ഹിമന്ത ബിശ്വ ശർമ പറഞ്ഞു

Update: 2023-02-24 06:22 GMT
Advertising

അസം: പവൻ ഖേഡക്കെതിരായ പൊലീസ് നിയമനടപടി തുടരുമെന്ന് സൂചിപ്പിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. രാഷ്ട്രീയത്തിലാരും സംസ്കാരമില്ലാത്ത ഭാഷ ഉപയോഗിക്കരുതെന്നും ഹിമന്ത ബിശ്വ ശർമ പറഞ്ഞു. പവൻഖേഡ മാപ്പ് പറഞ്ഞതിന്റെ രേഖകൾ പങ്കുവെച്ചാണ് മുഖ്യമന്ത്രിയുടെ ട്വീറ്റ്.

പ്രധാനമന്ത്രിക്കെതിരെ ഇത്തരം പരാമർശങ്ങള്‍ ഉണ്ടായാൽ കേസുമായി മുന്നോട്ട് പോകുമെന്ന് ഹിമന്ത ബിശ്വ ശർമ മുന്നറിയിപ്പ് നൽകി. പൊലീസ് നടപടി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെയാണ് ഡൽഹി വിമാനത്താവളത്തിൽ വെച്ച് കോൺഗ്രസ് നേതാവ് പവൻ ഖേഡയെ അസം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രിയെ 'നരേന്ദ്ര ഗൗതം ദാസ് മോദി' എന്നു വിളിച്ച കേസ് ഉള്ളതിനാൽ യാത്ര ചെയ്യാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

ഇന്നലെ വൈകുന്നേരത്തോടെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ച് പവൻ ഖേഡക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ചൊവാഴ്ച വരെയാണ് പവൻഖേഡക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.മോദിയെ പരാമർശിച്ചപ്പോൾ പൂർണ പേര് ദാമോദർ ദാസ് ആണോ ഗൗതം ദാസ് ആണോ എന്ന് സംശയത്തോടെ ചോദിച്ചതാണെന്ന് പവൻ ഖേഡ വിശദീകരണം നൽകിയത്.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News